വെറും വാക്കായിരുന്നു, നമുക്കിടയിലെ മൌനം
വെറും സ്വപ്നമായിരുന്നു, ഉണര്‍ന്നു പോയെങ്കിലും..
മരം പെയ്യുംപോലോര്മ്മകള് ഉതിരുന്നു...
നിറം മങ്ങുന്ന കുപ്പിവളക്കൈയ്യുകള്....
ചികഞ്ഞെടുക്കുവാന്‍ ഏറെയുണ്ടെങ്കിലും..
പക നുരക്കുന്നു, നിന്റെ വരികളില്‍...
ഏക ജാലകം തുറക്കാതെ വെക്കു നീ..
മൂക രാഗങ്ങളറിയാതെ പോകട്ടെ..
എത്ര കാലം കാത്തിരുന്നു നമ്മള്..
മിത്രങ്ങളാണെന്നു പറയാതെ, അറിയാതെ...
ഇത്ര വേഗം കൊഴിഞ്ഞു പോയൊ പൂക്കള്‍..
ചിത്ര ശലഭങ്ങളും പറന്നു പോയൊ?
ഒന്നുമാത്രമോര്‍ക്കുക നമുക്കിനി
ഒന്നുചേരാനാവില്ല, എങ്കിലും
വന്നുപോകാം ഇടക്കിടെയീവഴി..
അന്നു നമ്മള് പിരിഞ്ഞൊരീ ഇടവഴി...