Friday, December 30, 2011

പുതുവത്സരാശംസകള്‍

മാപ്പു തരികെനിക്കെന്റ് വാക്കുകള്‍
കോര്‍ത്തു നിങ്ങള്‍ക്കു വേദനിച്ചെങ്കില്‍
ഓര്‍ത്തു വെക്കുക എന്റെ വാക്കുകള്‍
ചേര്‍ത്തു വെക്കുമ്പോള്‍ സന്തോഷമെങ്കില്‍..

ചേര്‍ച്ചയില്ലായിരിക്കാം നമുക്കിടയില്‍
മൂര്‍ച്ച കോറിയ ചോരപൊടിപ്പുകള്‍
തീര്‍ച്ചയാണവ നിങ്ങളോര്‍ത്തുവെക്കും
കാഴ്ച്ച വറ്റിയ സായന്തനങ്ങളില്‍

ആര്‍ക്കുവേണ്ടി ഞാന്‍ പാടുന്നതെന്നോര്‍ത്തു
നീര്‍ക്കുമിളകളില്‍ കുത്തുന്നു നിര്‍ദ്ദയം
ആര്‍ത്തലക്കുമീ തിരകളിലേക്കെന്റെ
ചീര്‍ത്ത വേദന വലിച്ചെറിയട്ടെ ഞാന്‍

അറുതി വരേക്കും കൂട്ടിനുണ്ടകുമീ
പൊറുതികിട്ടാത്ത മോഹങ്ങള്‍ നിശ്ചയം
വെറുതെയെന്തിനു കീറിക്കളയുന്നു
ചെറുതിതെങ്കിലും നിര്‍ഭാഗ്യ ജാതകം

പുതിയ വര്‍ഷത്തിലേക്കിടംകാലു വെക്കട്ടെ
പതിയെ നിങ്ങളാ പടിവാതിലടചേക്കു
കുതിരപോലെ പായുന്നതെന്തിനു കൂട്ടരേ
അതിരുമാഞ്ഞൊരീ ഭൂമിയിലെപ്പോഴും!

5 comments:

  1. ഇനി എനിക്കൊന്നും ചെയ്യാനില്ല!
    ഞാന്‍ വേണ്ടാന്നു വെച്ചാലും..
    വര്‍ഷം വരും, പോകും
    കണ്ട മുഖങ്ങളും, കേട്ട മൊഴികളും, ഇനിയും നമ്മോടൊപ്പം ഉണ്ടാകാം...ഇല്ലാതെയുമിരിക്കാം..
    പ്രണയത്തിന്റെ തീക്ഷണതയില്‍, കാമുകന്റെ അയല്‍ക്കാരോടുപോലും അസൂയ തോന്നിയ ഒരു പ്രണയിനിയെ പരിചയപ്പെട്ട വര്‍ഷം..
    എഴുത്തിന്റെ മാസ്മരികതയിലേക്കു കൈപിടിച്ചു
    നടത്തിയവര്‍

    പാട്ടുകള്‍ ഇഷ്ടപ്പെട്ട് കൂട്ടുകൂടിയവര്‍,
    ഇഷ്ടപെടാഞിട്ടൊ എന്തോ വെറുതേ തെറിപറഞ്ഞവര്‍..!
    തേന്‍ പുരട്ടിയ വാക്കുകളില്‍ വിഷം തേച്ചു ചതിച്ചവര്‍..
    നീക്കിയിരിപ്പൊന്നും ഇല്ലാത്ത ഒരു അസാധാരണ വര്‍ഷം.. അതി സാധാരണമായി ഒഴിഞ്ഞു പോകുന്നു...നിശബ്ദമായി!
    വരാനിരിക്കുന്ന വര്‍ഷത്തെക്കുറിച്ചു ഒരു പ്രതീക്ഷയും ഇല്ല..
    പരീക്ഷണങ്ങള്‍ക്കു തയ്യാറെടുക്കുന്ന കഴിഞ്ഞ വര്‍ഷത്തെ അതേ ഭാവം

    ReplyDelete
  2. വിപ്ലവ ഗാനം പോലേ, ഇഷ്ടായി വളരെ
    ചേര്‍ത്ത് വെയ്ക്കാം
    കോര്‍ക്കാത്ത വാക്കുകള്‍

    ReplyDelete
  3. പുതിയ വര്‍ഷത്തിലേക്കിടംകാലു വെക്കട്ടെ
    പതിയെ നിങ്ങളാ പടിവാതിലടചേക്കു
    കുതിരപോലെ പായുന്നതെന്തിനു കൂട്ടരേ
    അതിരുമാഞ്ഞൊരീ ഭൂമിയിലെപ്പോഴും!

    തിരിച്ചറിവ് നഷ്ടപെട്ട മനുഷ്യരുടെ ഓട്ടത്തെ നിര്‍ത്താന്‍ ഇനി ഇത്തരം വാക്കുകള്‍ക്ക് കഴിയുമോ?
    കവിതയും കമന്റും തീഷ്ണം, തീവ്രം...പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു..:)

    ReplyDelete
  4. Santhoshavum, aishwaryuvum niranja puthuvarsham varatte..

    Kavita as usual, excellent!

    ReplyDelete
  5. every new year brings new hopes. nice scorp---to get rid of one's ego and maintain truce with the world is my resolution as well....to sustain the thought---i do not know--- what is in store...will hope---
    well written---wish you all the best for the new year---may your hopes and dream come true--god bless

    ReplyDelete