പണ്ട്, വേനലവധിക്കലത്തു, അല്ലെങ്കില്‍ അവസരം കിട്ടുബോളെല്ലം പല തരത്തിലുള്ള കളികള്‍ ഉണ്ടായിരുന്നു...ഈയിടെ, വെറുതെ ആലോചിച്ചുനോക്കിയപ്പൊള്‍, പലതും ഓര്‍മ്മയില്‍ ഇല്ല, ഓര്‍മ്മയുള്ളത് എങ്ങനെ കളിക്കുമെന്നും അറിയില്ല.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു പറയുന്നതു വെറുതേയല്ല!
ഓര്‍മ്മയില്‍ വന്ന ചില പേരുകള്‍ എഴുതട്ടെ, ഒരു കൌതുകത്തിനപ്പുറം, ചിലര്‍ക്കെങ്കിലും, പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി വീണ്ടും ഒന്നു തുറന്നു നോക്കിയ സുഖം കിട്ടും.
ഉപ്പും പക്ഷി
കൊച്ചംകുത്തിക്കളി
കുട്ടിയും കോലും
ഒളിച്ചുകളി
നൂറാംകോല്
അത്തള പിത്തള (തവളാച്ചി)
ഗോട്ടി കളി
കണ്ണുപൊത്തിക്കളി - അച്ചുട്ടി (അച്ചു തൊട്ടെയ്?)
പുള്ളിക്കുത്തു (പൂഴിമണ്ണു കൊണ്ടു ചെറിയ ചെറിയ പുള്ളികളുണ്ടാക്കി ഒളിപ്പിച്ചു വെക്കും, മറ്റുള്ളോര്‍ അതു കണ്ടുപിടിക്കണം - അടുപ്പിലൊക്കെ പുള്ളികുത്തി അടികൊണ്ടതു എനിക്കു മാത്രല്ലല്ലൊ.)
തായം കളി
ഈശക്കൊട്ടരം (കാശ്, കവ്ടി, ഇന്ദ്രു, ശത്രു, തേന്‍, പാല്‍, പഴം...ഓരൊ വിരലുകളിലും തൊട്ടു വിളിചു...അവസാനം വഴക്കില്‍ അവസാനിക്കുന്ന ഒരു രാത്രികാല വിനോദം..ആരു ഓര്‍ക്കുന്നിതൊക്കെ?)
കബടി (ആണ്‍കുട്ടികളുടെ കളിയാണെങ്കിലും , പ്രലോഭിപിച്ചു പീഡിപ്പിക്കന്‍, പെണ്‍കുട്ടികളെയും ചേര്‍ക്കും, പെണ്‍കുട്ടികളുടെ എതിര്‍ പക്ഷത്താവനാ എല്ലര്‍ക്കും ഇഷ്ട്ടംന്നു മാത്രം...)
കൊത്തങ്കല്ലു (ഫെമിനിസ്റ്റ് കളി)
പകിട കളി (എം.ടി കഥകളിലെ അത്ര രാജകീയമായിട്ടല്ലെങ്കിലും, ഞങ്ങളും കളിക്കാറുണ്ടു)
നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..
പൂ പറിക്കാന്‍ പോരണൊ, പോരണബടി രാവിലെ...
ഇത്രയൊക്കെയെ ഓര്‍മ വരുന്നുള്ളൂ.. ഈ കളികളുടെ കൂടെ എന്തൊക്കെ ഓര്‍മ്മകള്‍...ഓര്‍ത്തു നോക്കു...ഓര്‍ത്തുനോക്കു... നിങ്ങള്‍ക്കും പഴയ നാട്ടുവഴികളിലൂടെ, വയല്‍ വരബിലൂടെ...ഒക്കെ നടക്കാം...
(തൃശ്ശൂരു ഭാഗത്തുള്ള കളികളാണിതൊക്കെ, കേരളത്തിന്റെ നാനാ ഭാഗത്തും പല പേരിലും പലകളികളും ഉണ്ടാവാം..).
ഇടക്കൊക്കെ, ജീവിത യാന്ത്രികതയില്‍ നിന്നു ദിശമാറി നമ്മുടെ പഴയ ഊടുവഴികളിലൂടെ നടക്കാം , മനസ്സു കൊണ്ടെങ്കിലും!..
കുപ്പിവളയിട്ട പാവാടക്കരി ഓട്ടുമൊന്തയില്‍ പാലുമായി, പരിഭ്രമത്തോടെ വേഗത്തില്‍ കടന്നു പോകില്ല..., തലയിലെ കുട്ടയില്‍ മീനുമായി, അതി വേഗത്തില്‍, താളത്തില്‍, ചാള പൂഒയ്..എന്നും കൂവി നടന്നുപോകുന്ന ആരെയും കാണില്ല...
പീച്ചന്‍ ജോണിയുടെ കടയിലെ കപ്പിലണ്ടിമുട്ടയി, എണ്ണക്കരന്‍ തോമയുടെ ഇംഗ്ലണ്ടു റാലി സൈക്കിള്‍, പപ്പടക്കാരന്‍ ഗോപി, നായാടി വാസു, എപ്പൊളും ഇളനീരിന്റെ മണമുള്ള തെങ്ങു കയറ്റക്കാരന്‍ കുമാരന്‍...ഇവരില്‍ പലരും ഇന്നില്ല, അല്ലെങ്കില്‍ ഉള്ളവരൊന്നും പണ്ടുള്ള പോലെ ഇല്ല...ഇനി അതൊന്നും ഒരിക്കലും ഉണ്ടാവില്ല, എന്നാലും മനസ്സില്‍ ഓര്‍മ്മകളെ കെടാതെ സൂക്ഷിക്കാം...
നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..
ReplyDeleteഒരു പ്രഗല്‍ഭ കളി കാണുന്നില്ല ഇതില്‍ .“ഞൊണ്ടിത്തൊടീല്‍ :)“ ഒറ്റക്കാലില്‍ പറന്ന് വരുന്ന 7Bയിലെ “ഗളിവര്‍“ കൃഷ്ണനെ ഓര്‍ത്തുപോയി..!
ReplyDeleteqw_er_ty
എപ്പോഴെങ്ങ്‌ക്കിലും നമ്മുടെ കുട്ടികളോട് പറഞ്ഞിട്ടുണ്ടോ നമ്മുടെ കുട്ടിക്കാലത്തെ പറ്റി എന്റെ hitech മക്കള്‍ക്ക് അതൊന്നും മനസിലവില്ല. എന്നാലും എന്നാല്‍ ആവും വിധം കുറച്ചെങ്ങ്‌ക്കിലും ഇതിന്റെ രസം പകരാന്‍ നോക്കാറുണ്ട് കവി വാക്കുകള്‍ ഓര്‍മ വരുന്നു " ആദ്യമ്മാദ്യം എനിക്കുണ്ടായി വളരാനുള്ള കൌതുകം...അതു വേണ്ടിയിരുന്നില്ല എന്നു ഇന്നു തോന്നുന്നിതെന്തിനോ..."
ReplyDeleteകിരണ്‍, കൊച്ചംകുത്തിക്കളി എന്നു ഞാന്‍ എഴുതിയ സംഭവം തന്നെ ഞൊണ്ടിതൊടീല്‍!
ReplyDeleteഓരോ സ്ഥലത്തും ഓരോ പേരു..
കൃഷ്ണപ്രിയെ, നമ്മുക്കൊക്കെ ശരീരം മാത്രം വളര്‍ന്നു, മനസ്സു പഴയ കുട്ടീടെത്തന്നെ!
ReplyDeleteഇപ്പ്ഴത്തെ കുട്ടികള്‍ക്കു, മനസ്സു മുന്‍പേ പറക്കുന്നു...
കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ പലതും ഞാന്‍ തന്നെ മറന്നു പോയി...
മുറം, ഉറി, ഉരല്‍, കൊതുബ്..എന്റെ മോളെവിടെയൊ വായിച്ച ഈ വാക്കുകളുടെ അര്‍ഥം പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പെട്ട പാടെനിക്കേ അറിയൂ...
എന്തായാലുമ്, ഓര്‍മ്മകളിലേക്കു ഒരു തരി വെളിച്ചം പായിക്കാന്‍ എന്റെ പോസ്റ്റ് കാരണായെങ്കില്‍...സന്തോഷം!
ഇങ്ങനെ ഒരു പോസ്റ്റ് 2 മാസങ്ങള്‍ക്കു മുമ്പേ ഇറങ്ങിയത് അധികമാരും കണ്ടില്ലെന്നു തോന്നുന്നു.:)...
ReplyDeleteഅപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുട്ടിക്കളികള്‍ നമ്മുടെ മനസ്സിന്റെ മ്യൂസിയത്തിലെങ്കിലും സൂക്ഷിച്ചുവെക്കാം.:)
നന്ദി.:)
ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ് രണ്ടാമത് കുടുംബസംഗമം ആഗസ്‌റ്റ് 22 ബുധനാഴ്‌ച വൈകിട്ട് 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
ReplyDeleteവല്ല്യ വല്ല്യ പുലികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308
ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ് കുടുംബസംഗമം
ReplyDeleteബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ് രണ്ടാമത് കുടുംബസംഗമം ആഗസ്‌റ്റ് 22 ബുധനാഴ്‌ച വൈകിട്ട് 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308
കമന്റിന് നന്ദി.
ReplyDeleteബഹറിനില്‍ എവിടെയാണ്
ആഗസ്‌റ്റ് 22 ന് മീറ്റിന് വരണം
ടെലഫോണ്‍ നമ്പര്‍ എത്രയാണ്
എന്റെ നമ്പര്‍ 39258308
വിളിക്കുക
ബാജി