Friday, August 31, 2007

ഇപ്പോളിങ്ങനെയാണു...

പ്രണയം...
വായിച്ചിട്ടൊളിച്ചു വെക്കുന്ന...ഒരശ്ലീല പുസ്തകം..

സൌഹൃദം.......
വഴി തെറ്റിയ കണക്കുകളും വട്ടപൂജ്യങ്ങളും മാത്രമുള്ളോരു കണക്കു പുസ്തകം...

ദാബത്യം.....
ഒഴിഞ്ഞ ഏടുകളൊട്ടുമില്ലാത്ത പരാതി പുസ്തകം....

ജോലി....
പുറം ചട്ട കീറി വികൃതമായിട്ടും ഉപേക്ഷിക്കാത്ത പരിശുദ്ധ പുസ്തകം...

വര്‍ഷങ്ങളോളം മഴ കാണാതിരുന്നാല്‍...
തളിര്‍ക്കാന്‍ മറ്ക്കുമായിരിക്കും, മരങ്ങള്‍!

3 comments:

  1. മഴ, മരം ഐറ്റംസ് എടുക്കില്ല.
    ബാക്കി എഴുതിയതെല്ലാം കറകറക്റ്റ് !
    ആശംസകള്‍ !
    സജ്ജീവ്

    ReplyDelete
  2. മഴ കാണാതിരുന്നാലും ഉണ്ടാകും മരത്തിന്‍ മരണം വരെ തളിരിടണമെന്ന സ്വപ്നം :)

    ReplyDelete
  3. കാര്‍ട്ടൂണിസ്റ്റേ.... മഴ, മരം ഏറ്റെടുക്കാന്‍ ആരും ഇല്ല....
    നന്ദി, പ്രതികരണതിന്!

    പ്രമോദേ...നന്ദി..

    നല്ല വരികള്‍!..ഒരു താളം ഉണ്ടതിനു...

    ReplyDelete