ശീര്‍ഷാസനത്തില്‍ ഞാന്‍ ലോകത്തെ നോക്കി...
സിരകളില്‍ രക്തം വഴിപിഴച്ചു പാഞ്ഞു
ചിതലു തിന്ന തലച്ചോര്‍ വെറും എച്ചിലായി
ജീവന്റെ ഘടികാരം സമയദോഷങ്ങളെ മാത്രം അറിയിച്ചു
ആമാശയത്തില്‍ പെരുച്ചാഴി ഇര തേടിയലഞ്ഞു
ദക്ഷിണ കൊടുത്ത വിരലിന്റെ ബാക്കിയിലീച്ചകളാര്‍ത്തു.
ക്ലാവ് പിടിച്ച പഞ്ചേന്ദ്രിയങ്ങളില്‍...
പിതൃക്കളുടെ പരിഹാസച്ചിരി , ആത്മഹത്യക്കുറിപ്പിലെ അക്ഷരതെറ്റുകള്‍!
അമ്പലക്കുളത്തിലെ ചളിവെള്ളം , പൂജാമുറില്‍ പുകയുന്ന കരിന്തിരി...!
തട്ടിന്‍പുറത്തെ ഇരുട്ടില്‍ തൊട്ടറിഞ്ഞ പെണ്‍മ!
ഇനി,
പുറകിലെ പാലങ്ങള്‍ക്കെല്ലാം തീ കൊടുത്ത് പായട്ടെ ഞാന്‍..
മുപ്പത്തിനാലു ദിവസം കൊണ്ടുവരച്ച ചിത്രത്തിലേക്ക്
ഒരുതുള്ളി രക്തം ഇറ്റിച്ച് വികൃതമാക്കി...ചിരിക്കട്ടെ..
ചില്ലകളെല്ലാം മുറിച്ചുകളഞ്ഞു ഒറ്റത്തടിയാകട്ടെ...
എന്നെ നിങ്ങള്‍ക്കറിയില്ല, നിങ്ങളെ എനിക്കും..!
Brazen yet Sensitive,
ReplyDeleteInvective yet Empathically Tender,
Focussed yet Sublime-
Grossly Real yet Metaphorically Magical,
Unvarnished in Expression yet Naturally Fluid in Poesy-
Pleasurably Rhythmic to the Reading yet Profound Unsettling to Extant Emotionality...
...Thus far, the best work - This!
ശീര്‍ഷാസനത്തില്‍ നിന്നാണ് ഇത് വായിച്ചു തീര്തതെങ്കിലും മനോഹരമായിട്ടുണ്ട്....!
ReplyDeletekavitha vayich theernapolekum lokam sheershasanathil aayi enna thonnal!!! najn matramaano nere nikunnath.... athyantadhunika kavithak nalloru muthalkootaanu.. nalla prayogangal... chillakal muricherinju ottta thadiyayal veezhumbol thangan oru kayi undavumo........
ReplyDeletedistorted thoughts, unguided missile pole manassu paayunnuvo scorpion-------adhunikatha enno athyadhunikatha enno visheshippicholoo--kalalaya jeevithathinidayil, kanjavinte lahariyil, manassil thelinja vakkukal korthinakki ardhamillathe pulambiyurunna kalam--ormippichathinu nanni---keep writing mate---cheers
ReplyDeleteരാവിലെ ഒരു നുള്ള് കഞ്ചാവ് രുചിപ്പിച്ച കവിയ്ക്കു പഞ്ചേന്ദ്രിയങ്ങള്‍ ക്ലാവ് കളഞ്ഞു തേച്ചു മിനുക്കാന്‍ ആശംസകള്‍
ReplyDeleteഒറ്റയാന്‍ ആയി പുതിയ ചില്ലകള്‍ കിളിര്‍പ്പിക്കൂ , വീണ്ടും ഓര്‍മിക്കുമ്പോള്‍ ചിതല് പിടിക്കാത്തവ..
എഴുതൂ എഴുതൂ എഴുതി കൊണ്ടേ ഇരിക്കൂ :)
Vayichappol njanum seershasanthail aayathu pole...Well written scorpii..inuyum varatte lahari pidippikkunna, lahari pathakkunna vakkukal ...aasamsakal..:)
ReplyDeleteതരക്കേടില്ല, ഇനിയും വരാം ഈ വഴിക്ക്. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടേക്ക് വിടാമോ?
ReplyDeleteറിഗാര്‍ഡ്സ്
ജെ പി തൃശ്ശിവപേരൂര്‍
prakashettan@gmail.com