ഏകാന്തമമൊരു തുരുത്താണു മന:സ്സ്
-എന്നു നീ
എനിക്കു നീന്തി കടക്കേണ്ടതു നിന്റെ ശരീരമാകുന്ന കടല്‍..
-എന്നു ഞാന്‍
നീന്തി തളരാതെ, പറന്നു വന്നാലെന്ത്..
-എന്നു നീ
ചിറകുവിരിചാല്‍ ഞാനൊരു കഴുകനാകും..
-എന്നു ഞാന്‍
അന്നുമുതല്‍ നീയൊരു ജ്വാലാമുഖിയായി
ഞാനതിനു കാവലുമായി..
നീ തിരസ്കരിച്ചത്
എന്റെ പ്രണയമല്ല,
എന്റെ കാമവുമല്ല..
നിന്നെ തന്നെയാണ്..
ചാവുകടല്‍ നീന്തി നിന്നെ കണ്ടെത്തുന്ന
ഒരജ്ഞാത നാവികനു വേണ്ടി കാത്തിരിക്കാം ..
ഞാന്‍ കരയിലും.. നീ കടലിലും
കടല്‍ എങ്ങനെ ചാവുകടല്‍ ആയി ?
ReplyDeleteകുറുക്കന്റെ മുന്തിരി പോലെ ആണോ :)
നല്ല ഭാവന .. പക്ഷെ എന്തോ ഒന്ന് മിസ്സിംഗ്..എന്നാ തോന്നല്‍..
kurukkante munthiri heheheh athenikkishttaayi!
ReplyDeleteLiked it!
ReplyDeletenee mithya..njan sathyam...:)..nice post ..(sorry for late entry.. ippol aanu nokkiyee)
ReplyDeleteആഹാ മനോഹരം !, "നീയും ഞാനും, "
ReplyDelete.
വ്യക്തമാക്കിയുരുന്നേല്‍ ഞാന്‍ സ്വയം ചോദിച്ച ചോദ്യങ്ങള്‍ക്ക് പൂര്‍ണത കിട്ടിയേനേ.....ഹഹ..
jwalikkunnathee vaakkukaliloru tharam ahanthayo........"ninne thanne thiraskarichathu"..hmnnn?
ReplyDelete