Sunday, June 26, 2011

എനിക്കു ദാഹിക്കുന്നില്ല!

പ്രണയം കിതച്ചു തളര്‍ന്നപ്പോളൊക്കെ
എനിക്കു ദാഹം മറ്റാന്‍ ..
നീ വിയര്‍ത്തിരുന്നു...

എന്റെ മകന്റെ ജാതകത്തില്‍ നീ തെറിപ്പിച്ചതു
രണ്ടുതുള്ളി രക്തമായിരുന്നു...

ശില്‍പ്പി കൈവിട്ട ശില പോലെ..
പാതി വെന്ത ശവം പോലെ...
ദയയില്ലാത്ത ദൈവമേ.....എന്റെ കുഞ്ഞ്...!
ആശുപത്രി വളപ്പിലെ പ്ലാവിനു വളമായിരുന്നുവോ?
തെരുവു നായ്ക്കള്‍ക്കു അത്താഴമായിരുന്നുവോ?

ഇന്നു, എന്റെ അനുരക്തികളില്‍ മഞ്ഞുകട്ടികളിടിഞ്ഞുവീണപ്പോളും..
നീ വിയര്‍ത്തിരുന്നു..
പക്ഷെ, എനിക്കു ദാഹിക്കുന്നില്ല!

4 comments:

  1. നീ തെറിപ്പിച്ചു ..എന്നത് justified ആണോ?
    അത് പോലെ 'എന്‍റെ' മകനോ?
    mindblock feel ചെയ്യുന്നു
    ഇനി എനിക്ക് മനസ്സിലാവാഞ്ഞിട്ടാണോ? ആണെങ്കില്‍ ക്ഷമിക്കൂ ഈ കമന്റിന്റെ വിവരകേടിന് :)

    ReplyDelete
  2. Pygma paranja confusion enikkum unde..enkilum evide okkeyo oru novu vayikumbol..

    ReplyDelete
  3. എനിക്കു ദാഹിക്കുന്നില്ലാ..
    നിങ്ങള്‍ക്കാര്‍ക്കും ദഹിക്കുന്നില്ല....
    കവിത (അങ്ങനെ ഒരു സംഭവം ആണിതു എങ്കില്‍) വിശദീകരിക്കേണ്ടി വരുന്നതു, എന്റെ പരാജയം!!!!
    സമ്മതിക്കുന്നു!

    ReplyDelete
  4. അങ്ങനെ പരാജയം സമ്മതിക്കണ്ട സുഹൃത്തേ..
    വ്യക്തമായി മനസ്സിലാക്കി കവിയുടെ മനസ്സ്..
    പക്ഷെ ആ ചിന്തയോടുള്ള യോജിപ്പില്ലായ്മ്ന ആണ് ഇവിടെ പ്രകടിപ്പിച്ചത്.
    കവിയുടെ ആ mindblock ശെരിക്കും ഗ്രഹിച്ചു :)
    ഭാവുകങ്ങള്‍!

    ReplyDelete