Monday, June 20, 2011

അങ്ങിനെ ഞാന്‍..!

ചിറയിലേക്കെന്നെ ചിറകരിഞ്ഞെറിഞ്ഞു...
ചളിവെള്ളം കുടിച്ചന്ന്, കരപറ്റാന്‍ തുഴഞ്ഞു...

-അങ്ങിനെ ഞാന്‍... (കുളം)നീന്താന്‍ പഠിച്ചു!

ഓമനിച്ചെന്നെ ശകടത്തിലേറ്റി
ഇറക്കത്തിലെന്നെ കൈവിട്ടുമാറി...

-അങ്ങിനെ ഞാന്‍ (സൈക്കിള്‍)ഓടിക്കാന്‍ പഠിച്ചു..

കാമന കൊണ്ടെന്റെ വേദന മാറ്റി..
പാതിവഴിക്കെന്നെ തനിച്ചാക്കി പോയി..

-അങ്ങിനെ ഞാന്‍ (സ്വയം)സുഖിക്കാന്‍ പഠിച്ചു..

പ്രണയം കൊരുത്തെന്റെ പ്രാണനില്‍ പൂത്തു
പരിഭവം പൊലിപ്പിച്ചു പരിശ്ശുദ്ധയായി..

-അങ്ങിനെ ഞാന്‍ (പ്രേമം)വെറുക്കാന്‍ പഠിച്ചു

ഓരോ വരവിലും ഓര്‍മ്മകള്‍കൊണ്ടെന്റെ
പ്രാണഞരബിനെ തളര്‍ത്തിക്കളഞ്ഞു....

-അങ്ങിനെ ഞാന്‍ (എല്ലാം) മറക്കാന്‍ പഠിച്ചു


എന്നെ നീ കൈവിട്ടപ്പോളൊക്കെ, കാലമേ...
എന്നില്‍ നിന്നു നിന്നിലേക്കോടി കിതച്ചു ഞാന്‍

-അങ്ങിനെ ഞാന്‍ (സ്വയം) പഠിക്കാന്‍ പഠിച്ചു!

4 comments:

  1. തികച്ചും വ്യത്യസ്തം .. കൊള്ളാം !
    പഠിച്ചല്ലോ പാഠങ്ങള്‍
    ഇനി പഠിച്ചതൊക്കെ അഴിക്കാന്‍ പഠിക്കണം - "UN-LEARNING"
    അത് പക്ഷെ കാലം കൊണ്ട് തരില്ല അത്ര എളുപ്പം

    ReplyDelete
  2. Brilliant! brilliant ! brilliant!

    ReplyDelete
  3. oru oonjaladunna polulla feel vayichappo---niceeeeee scorp--cheers

    ReplyDelete
  4. പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാന്‍ ശ്രമിക്കുക..very nice scorpi ..:)

    ReplyDelete