ഉറക്കം നടിച്ചു..നടിച്ചു...ഉറഞ്ഞുപോകാതെ, പെണ്ണെ..
ഇതിലും ഭേദം...
കലികയിറിയ നഖക്ഷതങ്ങളായിരുന്നു..
കരളിലലിയുന്ന പരാതിയായിരുന്നു..
കൂരമ്പ്പോലത്തെ നോട്ടങ്ങളായിരുന്നു..
കുരുതി കൊടുത്ത മയക്കങ്ങളായിരുന്നു...
മഞ്ഞുപോലെ തണുത്ത നിന്റെ പിണക്കം...
എന്നെ പൊള്ളിക്കുന്നു..
എന്റെ രഹസ്യങ്ങളുടെ കരിയിലകളിളക്കിനോക്കി.. നടന്നു..നടന്നു..
നന്നായൊന്നു പിണങ്ങാനും മറന്നോ?
കൊടുങ്കാറ്റുപോലെ നീ പിണങ്ങിയാലെ.
ഇളങ്കാറ്റുപോലെ ഇണങ്ങാനെനിക്കു പറ്റു...
pinakkangalum paribhavangalum inakkathinte laalanangalkaayi maathramaakille?
ReplyDeletemanoharam scorpi---loved it
ReplyDeleteഉഗ്രന്‍! ഇതെനിക്കങ്ങു ബോധിച്ചു.. വളരെ ഇഷ്ടായി..
ReplyDeleteനല്ല തല്ലു കൂടുന്നതിന്റെ സുഖം ... ആ പിണക്കം അലിഞ്ഞില്ലാതാകുന്നതിന്റെ സുഖം.. ആ കണ്ണുനീരിന്റെ അലിവു .. ചേര്‍ത്ത് നിറുത്തുമ്പോള്‍ ഉള്ള വിതുമ്പല്‍ ... ഒക്കെ അനുഭവിച്ച പോലെ ഈ കവിതയിലൂടെ
Kodunkattu pole nee pinangiyale ilamkaattu pole inangan enikku pattu..
ReplyDeletenicee
claps..
Short and sweet!
ReplyDeleteThis comment has been removed by the author.
ReplyDeleteമനോഹരമായിരിക്കുന്നു മാഷേ.
ReplyDeleteവായിച്ചപ്പോൾ ഒരു കിളിക്കൊഞ്ചലിന്റെ നൈർമല്യം.
[അവസാന വരി 'ഇളങ്കാറ്റുപോലെനിക്കിണങ്ങാൻ പറ്റൂ' എന്നായിരുന്നെങ്കിൽ താളത്തിന് കൂടുതൽ ഇണങ്ങുമായിരുന്നു എന്ന് തോന്നി - എന്റെ മാത്രം അഭിപ്രായമാണ്, ശരിയാവണമെന്നില്ല.]
എല്ലാ ആശംസകളും.
satheeshharipad.blogspot.com
കൊടുങ്കാറ്റുപോലെ നീ പിണങ്ങിയാലെ.
ReplyDeleteഇളങ്കാറ്റുപോലെ ഇണങ്ങാനെനിക്കു പറ്റു...
:)
woowwwwww...very nice...idakku adi koodiyillenkil enthu sneham..hehe..
ReplyDelete