എന്തിനു വീണ്ടും കരയുന്നു നീ,
നിലാവിന്റെ അമ്ലകണം വീണു നീറുന്നുവോ,
നിന്റെ നിശ്ചല നീര്മിഴികളില്, വേനല്
സൂര്യന് നീറി പുകയുന്നുവോ..
ചേക്കേറുവാനൊരു ചില്ലയില്ലതാകുമ്പോളെന്റെ
ഹൃദയതിലേക്കു നീ പറന്നിറങ്ങു സഖീ...
മഞ്ഞുപെയ്യുന്ന രാവുകളില് എന്റെ ഹൃദയത്തുടിപ്പിന്റെ
താരാട്ടുകേട്ടുറങ്ങുക നീ, ഉണര്ന്നിരിക്കാം, ഞാന്!
കൈ കോര്ത്തു നടക്കുവാന് ഇനിയില്ല നാട്ടുവഴികള്..
ചേര്ന്നിരിക്കാന് അമ്പലക്കുളപ്പടവുകളുമില്ല...
എന്നിട്ടുമിന്നുമോരോയാത്രകളിലും കോര്ത്തുപിടിക്കുന്നു
നിന്റെ വാക്കുകളും, ചേര്ത്തു പിടിക്കുന്നു നിന്റെ ഓര്മ്മകളും!
നിന്നിലേക്കെത്ര ദൂരമെന്നളക്കുവാനാകുന്നില്ലെനിക്കിന്നും..
എന്നിലേക്കു നീ അത്രമേല് ചേര്ന്നു നില്ക്കയാണെപ്പോഴും..
നിന്നില്നിന്നും അടരുവാനാകില്ലെനിക്കൊരിക്കലും
എന്നിലേക്കത്രയും പടര്ന്നു നീ പൂക്കയാല്...
നിന്നിലേക്കെത്ര ദൂരമെന്നളക്കുവാനാകുന്നില്ലെനിക്കിന്നും..
ReplyDeleteഎന്നിലേക്കു നീ അത്രമേല് ചേര്ന്നു നില്ക്കയാണെപ്പോഴും..
ee kavithayum manaislekku athrayum chernnirikkunnu ...lovely..:)
:-)
ReplyDeletethirinjunokkumbol namalil chilar kaanunna rangal pole thonnunnu.....nannu nannu.............
ReplyDeleteചേക്കേറുവാനൊരു ചില്ലയില്ലതാകുമ്പോളെന്റെ
ReplyDeleteഹൃദയതിലേക്കു നീ പറന്നിറങ്ങു സഖീ..
manoharam scorpi!
u have delivered the feel in the right note.. loved it
Nalla Rasam nd PArvanam Ettaaa,..... :)
ReplyDeleteചേക്കേറുവാനൊരു ചില്ലയില്ലതാകുമ്പോളെന്റെ
ReplyDeleteഹൃദയതിലേക്കു നീ പറന്നിറങ്ങു സഖീ...
മഞ്ഞുപെയ്യുന്ന രാവുകളില് എന്റെ ഹൃദയത്തുടിപ്പിന്റെ
താരാട്ടുകേട്ടുറങ്ങുക നീ, ഉണര്ന്നിരിക്കാം...........
what more we need Krishnetta in life.... so nice of u. excellent presentation as usual
nannayirikunnu.... aasamsakal...
ReplyDeleteഭംഗിയുള്ള ലാളിത്യമുള്ള വരികള്‍
ReplyDeleteRomantic.. poetic... Rhythmic.... :-) Nice one, KD.. Sandhya samayathu, balconyil mazhayum kandu, oru pegum kaiyyil pidichu ithu cholli kettal... oru gazal kelkkunna effect undavum..... Good one.. keep going...
ReplyDelete