നീയെനിക്കാദ്യം തന്ന സമ്മാനം..
മൂത്തതെങ്കിലും പഴുക്കാത്ത
ഒരു പേരക്ക.
നിനക്കു ഞാന് ആദ്യം തന്ന സമ്മാനം..
ഒന്നു കടിച്ചു തിരിച്ചു തന്ന,
അതേ പേരക്ക...
തിരിച്ചുതരാനൊന്നുമില്ല കയ്യില്
നീ തന്നതലാതെ, അന്നുമിന്നും!
ഞാനെന്താ ഇങ്ങനെ?
------------
അന്നൊക്കെ,
എല്ലാ മൌനവൃതങ്ങളും നീ അവസാനിപ്പിച്ചതു
എന്നോട് സംസാരിച്ചിട്ടായിരുന്നു...
എല്ലാ ഉപവാസങ്ങളും തീര്ത്തത്
എന്റെ ഉമിനീരു രുചിച്ചിട്ടായിരുന്നു..
ഇന്ന്,
നീ ഉണ്ണാതിരിക്കുന്നതും
മിണ്ടാതിരിക്കുന്നതും
ഞാനൊരാള് കാരണം..
നമ്മളെന്താ ഇങ്ങനെ?
ithu muzhuvanaakkathathu pole thonnanu......
ReplyDeleteineem kure yullapole....
ennalum nannu tto
നമ്മളെന്താ ഇങ്ങനെ..... !!!! അതിമനോഹരം എന്ന് പറയാതെ വയ്യ. so simple though very much going inside.... good one sco!!.
ReplyDeleteപേരയ്ക്ക കിട്ടാണ്ടായോ
ReplyDeleteഉമിനീരിനും പഞ്ഞം ഇല്ലല്ലോ
പിന്നെന്താ ഇങ്ങനെ?
Very nice..!
ReplyDeleteനമ്മള്‍ ഇങ്ങനെ ഒക്കെ ആയതോണ്ടല്ലേ ഇപ്പോഴും ഒരുമിച്ചു എന്ന് ഉത്തരം കിട്ടിയില്ലേ..sorry for late entry
ReplyDeleteKalyanam kazhinju kaanum.. athanu ingane....
ReplyDelete