വീട്ടിലേക്കുള്ള വഴിമറന്നന്തംവിട്ടു നില്ക്കുന്ന
നിഷ്കളങ്കനൊന്നുമല്ല ഞാന്!
പാഥേയം പങ്കുവെച്ചും..ചുമടുകള് മറന്നു വെച്ചും...
കാത്തുവെക്കാനൊന്നുമില്ലാത്ത, സ്വതന്ത്രന്!
വെളുത്ത പൂക്കളോടായിരുന്നു എന്നും ഇഷ്ടം!
ചോര വാര്ന്ന്, പ്രണയ രഹിതം എന്നവള്..
വെളുത്ത ഖാദി വസ്ത്രങ്ങളോടായിരുന്നു പ്രിയം!
വീര്യം ചോര്ന്ന്, വിപ്ലവ രഹിതം എന്നവന്...
ഇന്നും എന്റെ ഇഷ്ടങ്ങള്ക്കു പൊറുതിയില്ല...
അവളുടെ കാര്യം എനിക്കു കേള്ക്കേണ്ട!
അവന്റെ കാര്യം കഴിഞ്ഞും പോയി!
പ്രണയം വിപ്ലവരഹിതം, വിപ്ലവം പ്രണയരഹിതം..
എല്ലാ മരങ്ങളും..തളിര്ത്തും, പൂത്തും, ഇല പൊഴിച്ചും...
ഋതുക്കളോട് സമരസപ്പെടുന്നു...
അവയെല്ലാം..എന്റെ ആത്മാവിലേക്ക് വേരിറക്കി..
ദാഹിക്കുമ്പോള്, ഊറ്റിക്കുടിക്കുന്നതെന്റെ ജീവ രക്തം!
വിശക്കുമ്പോള് കാര്ന്നു തിന്നുന്നതെന്റെ മജ്ജയും മാംസവും!
ഈ യാത്ര ഒരു മഹാപരാധം..
നഗ്നപാദങ്ങളില് ചോര പൊടിയുന്നു..
തിരിച്ചറിവിന്റെ മുള്ളുകള് തറക്കുന്നതിപ്പോള്..
പാതിയിലേറെ വഴി പിന്നിട്ടപ്പോള്...
ഹൃദയത്തില് തറച്ചു നില്ക്കുന്ന അസ്ത്രം പോലെയാണ്
അപ്രതീക്ഷിതമായി തിരിച്ചുവരുന്ന പ്രണയവും
അകത്തേക്കും പുറത്തേക്കും അനക്കാനകാത്ത,
വേദന ത്രികോണിച്ച മുനയാണതിനു...
ഒറ്റക്കിരിക്കട്ടെ ഞാനിനി ഇന്നെന്റെ മുറ്റത്തു വന്നെന്നെ ഒറ്റികൊടുക്കല്ലെ!
ചുറ്റിത്തിരിയുന്ന കാറ്റിലും നിറയുന്നു,മുറ്റിനില്ക്കുന്ന പാഷാണ ധൂളികള്...!
------------------------------------------------------
ഒറ്റക്കിരിക്കട്ടെ ഞാനിനി ഇന്നെന്റെ മുറ്റത്തു വന്നെന്നെ ഒറ്റികൊടുക്കല്ലെ!
ReplyDeleteചുറ്റിത്തിരിയുന്ന കാറ്റിലും നിറയുന്നു,മുറ്റിനില്ക്കുന്ന പാഷാണ ധൂളികള്...!
വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഹൃദയത്തിലും തറച്ചു ഒരു അസ്ത്രം..:)
പുഷ്പബാണം ആണോ !
ReplyDeleteഇന്നും എന്‍റെ ഇഷ്ടങ്ങള്‍ക്ക് പോരുതിയില്ല -- ഇഷ്ടായി
ഇന്നും എന്‍റെ ഇഷ്ടങ്ങള്‍ക്ക് 'പൊറുതിയില്ല'
ReplyDeleteമലയാളം ടൈപ്പു ചെയ്യുമ്പോളുള്ള തെറ്റുകള്‍ക്കും അറുതിയില്ല:(
തിരിച്ചറിവിന്റെ മുള്ളുകള് തറക്കുന്നതിപ്പോള്..
ReplyDeleteപാതിയിലേറെ വഴി പിന്നിട്ടപ്പോള്...
vykiyanenkilum nammal jeevitha yadharthyam manasilakunnu alle etta... valare nannayirikunnu!!... (swakaryamayi oru "sorry " najn veendum avarthikunnu).....
Veendum veendum vaayichu. Artham muzhuvan grahikan kazhinjuvo enu urap ila, pakshe manasil oru velaath mookatha...
ReplyDeleteKeep writing, its a pleasure reading.
തറച്ചു....................
ReplyDelete