Thursday, October 27, 2011

നന്ദി!

നാക്കിലയില്‍ വിളമ്പിവെച്ച ജീവിതം..
രുചിച്ചു നോക്കിയവര്‍ക്കൊക്കെ വിശപ്പുമാറി!
ഇപ്പോളീ എച്ചിലിലയിലേക്കു ആര്ത്തിയോടെ നോക്കി..
ആളൊഴിയാന്‍ കാത്തു നില്‍ക്കുന്നു ഒരു തെരുവു നായ!

കാത്തു നില്‍ക്കു , ബാക്കിയാവുന്നതൊക്കെ നിനക്കുള്ളതല്ലേ..
മഹപ്രസ്ഥാനത്തിന്റെ അവസാനം വരേക്കും, നീയെ കാണൂ..
എനിക്കറിയാം, കാല്‍കൊണ്ട് തൊഴിച്ചപ്പോളൊക്കെയും
ചേര്‍ന്നു നിന്നു വാലാട്ടിയ നിന്റെ സ്നേഹം...

എന്റെ ശത്രുക്കളെ, ഞാനറിയുന്നതിന്‍ മുന്‍പേ നീയറിഞ്ഞു..
എനിക്കു ദേഷ്യം പെരുത്തപ്പോളൊക്കെ എന്നെക്കാള്‍ മുമ്പു നീ കുരച്ചു!
എന്റെ കുരുത്തകേടുകള്‍ക്കു നീ കാവലായി മുരണ്ടു നിന്നു
എന്റെ പേടികള്‍ക്കു നീ ഉറക്കമൊഴിഞ്ഞു കവാത്തുനടന്നു..

സ്നേഹിച്ചവര്‍ക്കൊക്കെ എന്നെക്കാള്‍ ഇഷ്ടം നിന്നെയായിരുന്നു
ഉപേക്ഷിച്ചു പോയവര്‍ക്കൊക്കെ എന്നെക്കാള്‍ പേടിയും നിന്നെയായിരുന്നു
തിന്ന ചോറിനു നന്നികാണിക്കുന്ന വെറും നായേ..., നിന്നെ,
സ്നേഹിക്കുന്നെന്ന് കാണിക്കാനൊരു വാലെനിക്കും ഉണ്ടായിരുന്നെങ്കില്‍!

6 comments:

  1. വാക്കുകളും വാചകങ്ങളും ഇല്ലാതെ ഒന്ന് വാലാട്ടി കൂടെ ഉണ്ടെന്നും നന്ദി ഉണ്ടെന്നും കാണിക്കും ആ മൃഗം..മനുഷ്യനോ!!! വാല്‍ ഇല്ലാതിരുന്നത്
    നന്നായി.നന്ദിപ്രകടനവും സ്നേഹപ്രകടനവും വേണ്ടല്ലോ..ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ ..വളരെ നന്നായി..

    ReplyDelete
  2. "തിന്ന ചോറിനു നന്നികാണിക്കുന്ന വെറും നായേ..., നിന്നെ,
    സ്നേഹിക്കുന്നെന്ന് കാണിക്കനൊരു വാലെനിക്കും ഉണ്ടായിരുന്നെങ്കില്‍!"

    അതി മനോഹരം ഏട്ടാ... ജീവിതത്തെ ഇത്രയും പച്ചയായി ചിത്രീകരിച്ചു കണ്ടിട്ടില്ല; ഇതിനു മുന്പ്... ഈശ്വരന്‍ അനുഗ്രഹികട്ടെ....
    -ദാസന്‍ കൂഴക്കോട്..

    ReplyDelete
  3. I read this thrice... aadhyam, onnu odichu vayichu, ezhuthiya vakkukal mathram eduthu... Didn't read between lines.. Kollam ennu thonni... Ezhuthappurangalilekku poyilla..
    Pinne, oru cheriya meaning koduthu vayichu....Appo vere oru thalathiloode poyi.. Vakkukalkkidayil olichu vecha vaakkukkale kandethi... Appo thonni, kurachu koodi kollamallo.....
    Pinne,ezhuthaappuram vayichu... vaakkukalile arthangale kandethan nokki.... vakkukalile mounangale kandethan nokki... Vaakkukal marachu vecha jeevithathe kandethan nokki....
    Ishtapettu.. valare adhikam.. Keep it up... ee thalathil ninnu venam ini ezhuthan....oru padi koodi thazhottu povvaruthu...

    ReplyDelete
  4. Liked what I read. The despair comes through very well.

    Keep writing.

    ReplyDelete
  5. ആദ്യത്തെ നാല് വരികളുടെ അര്‍ഥം ഞാന്‍ ഗ്രഹിച്ചുവോ പൂര്‍ണമായും?
    വെറുമൊരു നായയെയാണോ കവി ഉദ്ദേശിച്ചത്,
    അതോ നമ്മള്‍ അറിയാതെ നമുക്ക് സ്നേഹകാവല്‍ നില്‍ക്കുന്നവരെയോ
    ഒരു പാട് അര്‍ഥങ്ങള്‍ ഒളിച്ചു കിടക്കുന്ന പോലെ
    അതാണല്ലോ കവിയുടെ ജയവും!

    ReplyDelete
  6. നല്ല ചിത്രീകരണം.

    ReplyDelete