പറയൂ നീയിനി എത്രനേരമീ പരിഭവപുതപ്പിലുറങ്ങും?
അറിയൂ, നീയില്ലയെങ്കിലെനിക്കിനി ചിറകില്ല ആകാശമില്ല!
അറിയാതെ ഞാനെന്തു ചെയ്തതാണാവോ
പറയാതെ അറിയുന്നതെങ്ങിനെയിന്നു ഞാന്‍!
നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
എന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.
ഇന്നോളമീ കരിമഷികണ്ണില്‍ ഞാന്‍ നോക്കിയപ്പോളൊക്കെ
കുന്നോളമല്ലേ, സ്നേഹം പൊലിച്ചു നീ!
ഒറ്റക്കു നനയുവാനായിരുന്നെങ്കിലീ മഴയത്തു ഞാനെന്തിനീ
മുറ്റത്തു നില്‍ക്കുന്നു നിന്നെയോര്‍ത്തെപ്പോഴും നഗ്നനായ്, നിരന്തരം!
ചേര്‍ന്നു നില്‍ക്കു നിലാവേ നിനക്കെന്റെ ജീവനില്‍ നിന്നെന്നോ
വാര്‍ന്നു പോയൊരാ പാതിരാപാട്ടിന്റെ പല്ലവിയാകുകില്‍!
നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
ReplyDeleteഎന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.
paribhavangal paranjalum paranjalaum theerathava alle...kannil kunnolam snehamullappol parayatha karaynagal ariyan sramikkunnathenthina..:)..nannayirikkunnu..
nice scorp...simple and elegant
ReplyDeleteമനോഹരം !
ReplyDeleteഇങ്ങനെ പറഞ്ഞാല്‍ ചിലപ്പോള്‍ ചേര്‍ന്ന് നിന്ന് പോകും ;)
നിന്നോടെനിക്കെന്ത് എന്നറിയുവാനാണെങ്കില്‍
ReplyDeleteഎന്നോടു നിനക്കെന്ത് എന്നോര്‍ത്താല്‍ മതി.
ahh. what wa way to express one's feeling to the other!!!.... great one etta...