പെറ്റ്പെരുകുന്നു ഏടുകള്ക്കിടയില്‍
സൂര്യനെ കാണാത്ത മയില്പീലികള്‍.
ഈറനണിയുന്നു ഓര്മ്മികള്ക്കി്ടയില്‍
അഞ്ജനം തീണ്ടാത്ത കണ്പീലികള്‍.
ഓര്മ്മ ച്ചുവരില്‍ കുത്തിക്കുറിച്ചൊരു
നീറുന്ന വാക്കുകള്‍ മായുന്നില്ലല്ലോ
കടലാസു തോണികള്‍ ഇറയത്തെ ചാലില്‍
നിലതെറ്റി ഇന്നും മറിയുന്നുവല്ലോ.
(പൊറുക്കുക, നീ അപ്പുറത്ത് ഒറ്റക്കാണെന്ന് എനിക്കറിയാം.
നീ പോയപ്പോള്‍ ഞാനും ഒറ്റക്കായി.
തലപൊട്ടി , ചോര വാര്ന്നി ട്ടും, എന്നെ എറിഞ്ഞ കല്ലുകള്‍ കൂട്ടി വെക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ?
നമുക്കിടയില്‍ മുറിഞ്ഞ പാലം കൂട്ടി യോജിപ്പിക്കുവാന്‍,
അപ്പുറം വന്നു നിന്റെ മടിയില്‍ കിടക്കുമ്പോള്‍, നമുക്ക് ചുറ്റും മതില് തീര്ക്കു വാന്‍)
Monday, February 20, 2012
Monday, February 13, 2012
വാലെ-ന്‍റെ ദിനം!
പ്രണയ ദിനത്തിന്, നിന്‍റെ നീണ്ട മൂക്കിനണിയാന്‍
ചുവന്ന കല്ലുള്ള മൂക്കുത്തി വാങ്ങാനിരുന്നതാ, ഞാന്‍!
അരകല്ലിലരച്ചു നിന്‍റെ നടുഒടിഞ്ഞെന്നും ഇഡലി തിന്നണമെങ്കില്‍
ഒരു അരവുയന്ത്രം വാങ്ങണമെന്നും പറഞ്ഞത് നീയല്ലേ?
എന്നിട്ടിപ്പോ ചിണുങ്ങുന്നോ?
ആളാകാന്‍, അരകല്ല് അയല്‍കാര്‍ക്ക് ദാനം ചെയ്തതും നീ!
ചുവന്ന കല്ലും അരകല്ലും പോയിട്ടും, അത്യാവശ്യത്തിന്
ഒന്നരക്കാന്‍ കറണ്ടില്ലല്ലോ എന്നു മോങ്ങുന്നതും, നീ!
അരയാത്ത ഉഴുന്നു പോലെ ആയല്ലോ, എന്‍റെ പ്രണയം!

Subscribe to:
Posts (Atom)