പെറ്റ്പെരുകുന്നു ഏടുകള്ക്കിടയില്‍
സൂര്യനെ കാണാത്ത മയില്പീലികള്‍.
ഈറനണിയുന്നു ഓര്മ്മികള്ക്കി്ടയില്‍
അഞ്ജനം തീണ്ടാത്ത കണ്പീലികള്‍.
ഓര്മ്മ ച്ചുവരില്‍ കുത്തിക്കുറിച്ചൊരു
നീറുന്ന വാക്കുകള്‍ മായുന്നില്ലല്ലോ
കടലാസു തോണികള്‍ ഇറയത്തെ ചാലില്‍
നിലതെറ്റി ഇന്നും മറിയുന്നുവല്ലോ.
(പൊറുക്കുക, നീ അപ്പുറത്ത് ഒറ്റക്കാണെന്ന് എനിക്കറിയാം.
നീ പോയപ്പോള്‍ ഞാനും ഒറ്റക്കായി.
തലപൊട്ടി , ചോര വാര്ന്നി ട്ടും, എന്നെ എറിഞ്ഞ കല്ലുകള്‍ കൂട്ടി വെക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ?
നമുക്കിടയില്‍ മുറിഞ്ഞ പാലം കൂട്ടി യോജിപ്പിക്കുവാന്‍,
അപ്പുറം വന്നു നിന്റെ മടിയില്‍ കിടക്കുമ്പോള്‍, നമുക്ക് ചുറ്റും മതില് തീര്ക്കു വാന്‍)
oru paadu dukham undallo kd vakkukalil---strong words---well written
ReplyDeleteമുറിഞ്ഞ പാലം കൂട്ടി യോജിപ്പിക്കാന്‍ എറിഞ്ഞ കല്ലുകള്‍ മതി ആകുമോ ?? ഒറ്റയ്ക്ക് അപ്പുറത്തും ഇപ്പുറത്തും നില്‍ക്കാതെ രണ്ടുപേര്‍ക്കും കൂടെ
ReplyDeleteഒളിചോടിക്കൂടെ ? ഇനിയും കുറെ സംശയങ്ങള്‍ ബാക്കി ആണ് . ...:) ആശംസകള്‍ ..
ആരാ കല്ലെറിഞ്ഞേ?? .... നന്നായിട്ടുണ്ട്. വളരെ ശക്തമായ വരികള്‍.. മുഴുവന്‍ ആയി മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും......
ReplyDeleteആ ഏതോ പുസ്തകതാളില്‍ കാത്തുസൂക്ഷിച്ച മയില്‍പീലിയും
ReplyDeleteമെനഞ്ഞ കൂരയുടെ ഓലതുമ്പില്‍ നിന്നും ഇറ്റു വീഴുന്ന മഴതുള്ളി വീണു മറിയുന്ന കടലാസ് തോണിയും..
എന്തൊകേയും ഓര്‍മിപ്പിച്ചു.. ഈ വരികള്‍
അഞ്ജനം തീണ്ടാത്ത ഈ കണ്പീളികള്‍ നനഞ്ഞു വല്ലോ
ഭംഗിയുള്ള വേദന, നോവുള്ള സുഖം.. ഈ കവിത എന്റെ ഹൃദയത്തില്‍ ഒന്ന് തൊട്ടു..
വളരെ ഇഷ്ടായി.. ആ മതില്‍കെട്ടുകള്‍ക്കു എന്ത് ഭാവം !!! മനോഹരം!
Can see your pain through your words.very well written.
ReplyDelete