തളരാതെ വളരുന്ന ജീവ കോശങ്ങളില്‍,
കൂരിരുട്ടിന്‍റെ കുരുതി മാളങ്ങളില്‍,
കെണിയിറുക്കങ്ങള്‍ കൂര്‍പ്പിച്ചു വെച്ച്,
കാത്തിരിക്കുന്നു കറുത്ത ഞണ്ടുകള്‍!
ജീവ നാഡിയില്‍ വഴിമുടക്കുന്നവ,
ശ്വേത രക്തം കുടിച്ചു വറ്റിക്കുന്നു.
ഇരുട്ടിലെക്കെറിയുന്ന കല്ലുപോലിപ്പോഴും,
ലക്ഷ്യമില്ലാതെ അനാഥമാകും ജന്മം!
ചൂട്ടു കത്തിച്ചു പേടി ചൂടുമ്പോഴും
നേര്‍ത്ത രോമങ്ങള്‍ കരിയുന്ന ഗന്ധം!
ചിതലരിച്ചൊരാ ജീവിത നൗകക്ക്
തിരയിളക്കങ്ങള്‍, ഭീകര സത്വങ്ങള്‍!
ഇനി നിനക്കായ്....
മണ്‍ചെരാതില്‍ ഉലയുന്ന തിരിനാളം
കൂപ്പു കൈകളാല്‍ പൊത്തിപിടിക്കട്ടെ!
നരച്ച പകലിന്‍റെ ഭിന്നാഭിരുചികളില്‍
തിളച്ച സൂര്യന്‍ ഒലിച്ചിറങ്ങട്ടെ!
മഴവില്ല് തീര്‍ക്കുവാന്‍ മാനത്ത് നിറയുന്ന
മഴക്കാറ് പെയ്തു നിന്‍ സൂര്യനും നനയട്ടെ!
വേണ്ടത്ര സന്തോഷപ്പൂക്കള്‍ വിരിയട്ടെ,
കാല്‍പ്പാന്ത ചേതന പ്രാണനില്‍ തഴക്കട്ടെ!
സാന്ത്വനം .. പ്രാര്‍ത്ഥന..നല്ല പുലരികള്‍ക്കായി..
ReplyDeleteHOPE---chila varikal super super stuff---njandukalil ninnu mochanam nedoo--fly around happily---all the best!!!
ReplyDeleteഇതിലെ അവസാന നാല് വരികള്‍, തര്‍ജ്ജമയാണ് ! ഇതുമായി ചേര്‍ന്ന് പോകും എന്ന് തോന്നിയപ്പോള്‍ ചേര്‍ത്തതാണ്.
ReplyDeleteഇരുട്ടിലേക്ക് എറിയുന്ന കല്ല് പോലെ അനാഥമാണ് ജന്മം എന്നറിയുമ്പോഴും സ്നേഹിക്കുന്നവര്‍ക്കായി പ്രകാശത്തെ പൊത്തിപിടിക്കുന്ന നല്ല മനസ്സിന് ആശംസകള്‍!!!
ReplyDeleteമണ്‍ചെരാതില്‍ ഉലയുന്ന തിരിനാളം
കൂപ്പു കൈകളാല്‍ പൊത്തിപിടിക്കട്ടെ!