Tuesday, November 4, 2014

സദാചാരി

വാതിലുകള്‍ തുറന്നിട്ടാലും,
ജനലുകളിലൂടെ എത്തി നോക്കും!
രണ്ടും അടച്ചിട്ടാലും,
പഴുതുകളിലൂടെ ഒളിഞ്ഞു നോക്കും!

വേലി മാറ്റി,
മതില് കെട്ടിപ്പൊക്കിയപ്പോഴേ
അപരിചിതനായ അയല്‍ക്കാരനാണ്,
സദാചാരി!


3 comments:

  1. സദാ ചാരുന്നവന്‍

    ReplyDelete
  2. ചിലരങ്ങിനെയാണ്......
    ആശംസകള്‍

    ReplyDelete
  3. അസൂയയുടെ പര്യായം പേറുന്നവൻ

    ReplyDelete