Tuesday, September 16, 2014

അരണി

കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉരച്ചുരച്ച് ..
ആത്മാവില്‍
അഗ്നിയുണ്ടാക്കുകയാണ് ഞാന്‍!

ചിന്തയിലേക്കവ
പടര്‍ത്തുവാന്‍ നോക്കുമ്പോള്‍...
ചിതയിലേക്കത്രെ ആളിപ്പിടിക്കുന്നു!

മറവിയില്‍ ഒഴുക്കികളയുക
വേരിനു പോലും വേണ്ടാത്തൊരെന്‍
ചിതാ ഭസ്മം!!

5 comments:

  1. അഗ്നിയുണ്ടാവട്ടെ

    ReplyDelete
  2. അരണി കടഞ്ഞുണ്ടാക്കിയ അഗ്നി എല്ലാം ശുദ്ധീകരിക്കട്ടെ ..:)

    ReplyDelete
  3. മറവിയില്‍ ഒഴുക്കികളയുക
    വേരിനു പോലും വേണ്ടാത്തൊരെന്‍
    ചിതാ ഭസ്മം!!

    ReplyDelete
  4. അഗ്നിയുണ്ടാവട്ടെ!
    അഗ്നിയില്‍നിന്നും കവിതയുയര്‍ന്നു പൊങ്ങട്ടെ!!
    ആശംസകള്‍

    ReplyDelete