Thursday, October 27, 2011

നന്ദി!

നാക്കിലയില്‍ വിളമ്പിവെച്ച ജീവിതം..
രുചിച്ചു നോക്കിയവര്‍ക്കൊക്കെ വിശപ്പുമാറി!
ഇപ്പോളീ എച്ചിലിലയിലേക്കു ആര്ത്തിയോടെ നോക്കി..
ആളൊഴിയാന്‍ കാത്തു നില്‍ക്കുന്നു ഒരു തെരുവു നായ!

കാത്തു നില്‍ക്കു , ബാക്കിയാവുന്നതൊക്കെ നിനക്കുള്ളതല്ലേ..
മഹപ്രസ്ഥാനത്തിന്റെ അവസാനം വരേക്കും, നീയെ കാണൂ..
എനിക്കറിയാം, കാല്‍കൊണ്ട് തൊഴിച്ചപ്പോളൊക്കെയും
ചേര്‍ന്നു നിന്നു വാലാട്ടിയ നിന്റെ സ്നേഹം...

എന്റെ ശത്രുക്കളെ, ഞാനറിയുന്നതിന്‍ മുന്‍പേ നീയറിഞ്ഞു..
എനിക്കു ദേഷ്യം പെരുത്തപ്പോളൊക്കെ എന്നെക്കാള്‍ മുമ്പു നീ കുരച്ചു!
എന്റെ കുരുത്തകേടുകള്‍ക്കു നീ കാവലായി മുരണ്ടു നിന്നു
എന്റെ പേടികള്‍ക്കു നീ ഉറക്കമൊഴിഞ്ഞു കവാത്തുനടന്നു..

സ്നേഹിച്ചവര്‍ക്കൊക്കെ എന്നെക്കാള്‍ ഇഷ്ടം നിന്നെയായിരുന്നു
ഉപേക്ഷിച്ചു പോയവര്‍ക്കൊക്കെ എന്നെക്കാള്‍ പേടിയും നിന്നെയായിരുന്നു
തിന്ന ചോറിനു നന്നികാണിക്കുന്ന വെറും നായേ..., നിന്നെ,
സ്നേഹിക്കുന്നെന്ന് കാണിക്കാനൊരു വാലെനിക്കും ഉണ്ടായിരുന്നെങ്കില്‍!

Sunday, October 16, 2011

OffLine Message!

"ഹലൊ.."

"എന്താ...."

"ഒഹോ..വിളിക്കാനും പാടില്ലെ?"

"ശെടാ..ഒന്നൊന്നര മണിക്കൂര്‍ ചാറ്റിതീര്‍ന്നല്ലെ ഉള്ളൂ?"

"അതേയ്... ഒരു offline message ഇട്ടിട്ടുണ്ട്...വായിച്ചിട്ടു മറുപടി ഇടണേ.."

"എന്തു message?"

"അതു പോയി നോക്കു, അപ്പോ കാണാം..."

4 Traffic signals, 3 Round-abouts...

എല്ലാം നീന്തി തളര്‍ന്ന് ഓഫീസിലെത്തി...
ചാടിക്കേറി system on ആക്കി നോക്കിപ്പൊ....
Server Down!
എന്തായിരിക്കും ആ Offline Message?

Wednesday, October 12, 2011

Hang-Up

നാണമില്ലേ നിനക്ക്...?
ഒറ്റക്കാണു ഞാനെന്നു നീ പറയുന്നത്
മോളെ ചേര്‍ത്തുപിടിച്ചു കിടന്നിട്ടല്ലെ?
പക്ഷേ...
ഒറ്റക്കാണു ഞാനെന്നു , ഞാന്‍ പറയുമ്പോളെന്റ് ചന്തിയില്‍ കടിക്കാന്‍
ഒരു മൂട്ട പോലും ഇല്ലിവിടെ!

നാണമില്ലേ നിനക്ക്?

അപ്പോളതൊന്നുമല്ല കാര്യം... ഹും..
നിര്‍ത്തിക്കൊ, ഞാന്‍ വരാം..
അന്നേരം,
വിയര്‍ക്കുമ്പോള്‍ കെട്ടിപിടിക്കല്ലേന്നു പറയരുത്..
മൂക്കില്‍ കടിച്ചാല്‍ തുപ്പല്നാറുന്നെന്നു പറയരുത്..
ഒന്നിച്ച് കുളിക്കാതിരിക്കന്‍ കള്ളക്കാരണങ്ങള്‍ പറയരുത്..
"മോളുണ്ട്" എന്നു പറഞ്ഞെന്നെ നിസ്സഹായനാക്കരുത്..

- സ്നേഹിക്കാന്‍ പല വഴികളും ഉണ്ട്..
സ്നേഹിക്കാതിരിക്കാന്‍ ഒറ്റ വഴിയേ ഉള്ളു...
..അതങ്ങടച്ചേക്ക്.. Hang - Up..