Thursday, May 3, 2012

ഉത്തരം!

നിന്നിലേക്ക് 'ലോഗിന്‍' ചെയ്യാനുള്ള 'പാസ്‌ വേര്‍ഡ്‌' ഞാന്‍ മറന്നു.
രഹസ്യ ചോദ്യത്തിന്‍റെ ഉത്തരം മാത്രം ഓര്‍മ്മയുണ്ട്, പക്ഷെ
ഇണങ്ങുന്ന ചോദ്യങ്ങള്‍ ഒന്നും ലിസ്റ്റില്‍ ഇല്ല.

ഉള്ളതൊക്കെ ഇങ്ങനെ:
ആദ്യം പഠിച്ച സ്കൂള്‍?
ആദ്യത്തെ കാമുകിയുടെ പേര്?
ഇഷ്ടപെട്ട വളര്‍ത്തു നായുടെ പേര്?
.....അങ്ങിനെ അങ്ങിനെ....

ഉത്തരം നിന്‍റെ പേരായിരുന്നു...ചോദ്യം ഇല്ലാത്ത ഉത്തരം!!


നിന്നോടു പറഞ്ഞ നുണകളും ഞാന്‍ മറന്നു,
സത്യം പറയാതിരിക്കാനുള്ള കാരണങ്ങളും!

ഇനി പുതിയ പേരില്‍ പുതിയ നുണകളും കൊണ്ടു ഞാന്‍ വരും!
അന്നും ഉത്തരം ഇതുതന്നെ ആയിരിക്കും, പക്ഷെ
തിരഞ്ഞെടുക്കാന്‍ എനിക്കൊരു ചോദ്യം ഉണ്ടാകും...
അങ്ങിനെ, ഒരു രഹസ്യ ചോദ്യത്തിന്‍റെ ഉത്തരമായി തീരും...
നീയും, ഞാനും, നമ്മുടെ സ്നേഹവും.





4 comments:

  1. നുണകള്‍ക്ക് ഇടയിലെ സത്യം - നീ, ഞാന്‍, നമ്മുടെ സ്നേഹം..നീയും ഞാനും മാറിയാലും സ്നേഹം ഒരിക്കലും നുണ ആകാതിരിക്കട്ടെ..:)

    ReplyDelete
  2. chodyam ilaath oru utharam..vaayichepo velaath oru sadness. Good work as usual.

    ReplyDelete
  3. വ്യത്യസ്തമായ ഒന്ന്
    സത്യമായതും
    എവിടെയോ ഒന്ന് കൊണ്ടല്ലോ ഇത്
    ....................................
    ഏതായാലും എനിക്കും കിട്ടി ആ ഐഡിയ ... എന്നും ഉത്തരങ്ങള്‍ മറക്കുന്ന എനിക്കിനി ഉത്തരം മറക്കാതിരിക്കാന്‍, ചോദ്യം എന്തായാലും;)

    ReplyDelete
  4. നന്നായിരിക്കുന്നു.

    ReplyDelete