Thursday, June 21, 2012

വഴിപിഴച്ചവര്‍ നമ്മള്‍...

ഒരിക്കലും തുറന്നു നോക്കില്ലെന്നു ഉറപ്പു പറഞ്ഞിട്ടാണ്
എന്‍റെ ഹൃദയം നിന്നെ ഏല്‍പ്പിച്ചത്...
എന്നിട്ടോ?
ത്രിസന്ധ്യക്ക് ഉമ്മറപ്പടിയില്‍ ഇരുന്ന്‍ നീ മാന്തി പൊളിച്ചത്
ഞാന്‍ പോലും തൊട്ടിട്ടില്ലാത്ത എന്‍റെ ഹൃദയം!!

നീ എന്നോടു ചെയ്തത് ഞാന്‍ മറക്കാം !
പക്ഷെ..
നീ 'നമ്മളോട്' ചെയ്തത് പൊറുക്കില്ല!
സ്നേഹത്തിലേക്കു പ്രത്യേകം വഴി ഒന്നുമില്ല..
സ്നേഹം മാത്രമാണ് വഴി!

പിഴച്ചത് ആ  വഴിയാണ്!

2 comments:

  1. promises are meant to be broken alle..;).cheyyaruthu ennu parayumbol cheyyan ulla aavesham koodum..

    നീ എന്നോടു ചെയ്തത് ഞാന്‍ മറക്കാം !
    പക്ഷെ..
    നീ 'നമ്മളോട്' ചെയ്തത് പൊറുക്കില്ല!

    ee varikal orupaishtom aayi..:)

    ReplyDelete
  2. സാക്ഷാല്‍ ഔവ്വയ്ക്ക് പോലും പറ്റിയില്ല വാക്ക് തെറ്റിയ്ക്കാതിരിക്കാന്‍..
    തുറന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞു കാണില്ല
    വഴികള്‍ പിഴക്കുന്നില്ല.. ചുറ്റി കറങ്ങി എതാവുന്നതേ ഉള്ളൂ ആ ഉമ്മറപടിയില്‍ വീണ്ടും..
    ഇഷ്ടായി :)

    ReplyDelete