Thursday, June 28, 2012

?+! = :)

മുടി കറുപ്പിച്ചിട്ടും
പേശികള്‍ പെരുപ്പിച്ചിട്ടും..
കൂടു വിട്ടുണരുന്നില്ല...
എന്‍റെ മടിയന്‍ മനസ്സ്!

എന്‍റെ തോളില്‍ നിന്നും നീ എടുത്തത്
നിന്‍റെ കൈ അല്ല,  എന്‍റെ മനസ്സിന്‍റെ താങ്ങായിരുന്നു

ചിറകു വേണ്ടാത്ത അകാശമായിരുന്നു നമുക്കിടയില്‍..
വിളി കേള്‍ക്കാത്ത ദൂരത്തും, ഒരേ നിലാവില്‍ നനഞ്ഞു നാം....!

വാക്കുകള്‍ നിശബ്ദമാകുമ്പോള്‍
മൗനം വാചാലമാകുന്നു!!
സ്നേഹത്തെക്കാള്‍ വലുതല്ലല്ലോ...
സ്നേഹിക്കുന്നവര്‍!

3 comments:

  1. വിളി കേള്‍ക്കാത്ത ദൂരത്തും, ഒരേ നിലാവില്‍ നനഞ്ഞു നാം....!
    its a beautiful thought...!

    ReplyDelete
  2. ചോദ്യവും ആശ്ചര്യവും ചേര്‍ത്താല്‍ സന്തോഷം!!! പുതിയ ചേരുവ. കണ്ടെത്താന്‍ കഴിഞ്ഞുവോ സന്തോഷം??
    ഒന്നും പറയാതെ തോളില്‍ പതിയുന്ന കൈകള്‍ , അതിന്റെ താങ്ങ്..നഷ്ടമാകുന്നത് തിരിച്ചറിയുമ്പോള്‍ സ്വയം ആശ്വസിക്കാം
    സ്നേഹത്തെക്കാള്‍ വലുതല്ല സ്നേഹിക്കുന്നവര്‍ എന്ന്..:)

    ReplyDelete
  3. wah! what a title!

    ഒരേ നിലാവും, ആകാശവും ഉള്ളിടത്തോളം,
    നിശബ്ദത വാചാലം തന്നെ
    സ്നേഹത്തോളം വാചാലം..

    ReplyDelete