ഹാ, ഉറക്കമേ...
നാണമില്ലേ നിനക്കിന്നും വരാന്‍ മടിച്ചേറെനേരമായ്
ഉമ്മറപ്പടിയില്‍ മുറുക്കി ചുവപ്പിച്ചും,
നാട്ടു പയ്യാരം മുറ്റത്ത് കാര്‍ക്കിച്ചും,
ഏഷണിക്കോലങ്ങള്‍ തറയില്‍ വരച്ചും,
കുമ്പയില്‍ കുത്തുന്ന കൊതുകിനെ തച്ചും,
കാത്തിരിപ്പിന്‍ തഴപ്പായക്കീറില്‍, ഞാന്‍
കണ്ണടക്കാതെ നേരം പുലര്‍ത്തണോ?
നാട്ടു മാവിന്‍റെ ചില്ലയില്‍ പൂക്കുന്ന
കാറ്റുപോലും തളര്‍ന്നിന്നുറക്കമായ്..
വരിക, വന്നെന്‍റെ കണ്ണില്‍ കടിക്ക ,നീ,
തരിക, നീ നിന്‍റെ കൂരിരുള്‍ കംബളം !
നാണമില്ലേ നിനക്കിന്നും വരാന്‍ മടിച്ചേറെനേരമായ്
ഉമ്മറപ്പടിയില്‍ മുറുക്കി ചുവപ്പിച്ചും,
നാട്ടു പയ്യാരം മുറ്റത്ത് കാര്‍ക്കിച്ചും,
ഏഷണിക്കോലങ്ങള്‍ തറയില്‍ വരച്ചും,
കുമ്പയില്‍ കുത്തുന്ന കൊതുകിനെ തച്ചും,
കാത്തിരിപ്പിന്‍ തഴപ്പായക്കീറില്‍, ഞാന്‍
കണ്ണടക്കാതെ നേരം പുലര്‍ത്തണോ?
നാട്ടു മാവിന്‍റെ ചില്ലയില്‍ പൂക്കുന്ന
കാറ്റുപോലും തളര്‍ന്നിന്നുറക്കമായ്..
വരിക, വന്നെന്‍റെ കണ്ണില്‍ കടിക്ക ,നീ,
തരിക, നീ നിന്‍റെ കൂരിരുള്‍ കംബളം !
No comments:
Post a Comment