Sunday, December 14, 2014

കേരകം !

വരിക,
വന്നെന്നെ പിരിച്ചടര്‍ത്തീടുക!
കൂര്‍ത്ത മുനയില്‍ 
പൊതിച്ചെടുത്തീടുക ..
കൊടിയ വാളാല്‍ 
ഹൃദയം പിളര്‍ക്കുക!
ആര്‍ത്തിയോടെന്‍റെ 
രക്തം നുണയുക 
കാര്‍ന്നു കാര്‍ന്നെന്‍റെ 
മാംസവും തിന്നുക!

കായലില്‍ ചീഞ്ഞോരെന്‍  സ്വപ്നങ്ങളത്രയും 
തല്ലിയൊരുക്കി  പിരിച്ചെടുത്തീടുക ..
ബാക്കിയാവുന്നോരീ ജീവന്‍റെ ചീളുകള്‍
തീയിലേക്കിട്ടു കനലാക്കി മാറ്റുക !!

2 comments:

  1. കല്പദ്രുമമല്ലേ!

    ReplyDelete
  2. എല്ലാം അപരനന്മക്കായി സമര്‍പ്പിക്കുന്നു!
    ആശംസകള്‍

    ReplyDelete