Monday, March 21, 2016

കാമമോഹിതം

പ്രണയമാപിനികള്‍ പനിച്ചൂടില്‍ വിയര്‍ക്കുന്ന
മാര്‍ച്ച്‌മാസത്തിന്റെ അവസാന രാത്രികളില്‍..
ഇലകളൊട്ടും പൊഴിക്കാതെ പൂക്കാതെ,
കാമമോഹിതേ കാത്തുനിന്നീടുക..

രാത്രിയില്‍  പരസ്പരം  തിന്നുതീര്‍ക്കണം
വിശപ്പടങ്ങുമ്പോള്‍  വിയര്‍ക്കണം, ചുണ്ടിലെ
പ്രണയദാഹം  ശമിക്കുന്നതിന്‍ മുന്‍പ്
പ്രേമചഷകങ്ങള്‍ പലവട്ടം  നിറയ്ക്കണം..


2 comments:

  1. പ്രണയമാപിനി.
    നന്നായി
    ആശംസകള്‍

    ReplyDelete
  2. ഒഴിയുംതോറും നിറയുന്ന എന്തോ ഒന്നുണ്ട്

    ReplyDelete