Monday, March 21, 2016

സൗഹൃദോദ്യാനം !

ഒട്ടിച്ചിടത്തുനിന്നിടക്കിടെ
പറിച്ചു നോക്കുന്നതിനാലാവം
പശപറ്റിപ്പിടിക്കാതെ നിരന്തരം ഊര്‍ന്നു വീഴുന്നു
ജീവിതം!
മറ്റാരും കാണരുതെന്ന് ,
തൂവാലകെട്ടി മറച്ച മുറിവുകളില്‍
നിണം നനഞൊഴുകുന്നു ,
തൂവലില്‍ തൈലം പുരട്ടിത്തലോടുന്നു ..
സൗഹൃദം !



വരികയീ സായന്തനത്തില്‍
ഒരിക്കല്‍ക്കൂടി, ഒരു ചെറു
പുഞ്ചിരി പൂ വിരിഞ്ഞിട്ടുണ്ട്
എന്റെയീ സൗഹൃത വാടിയില്‍..

3 comments:

  1. ഒട്ടലില്ലാതെ ജീവിതം

    ReplyDelete
  2. വേരുവന്നോന്ന് വലച്ചുനോക്കരുതിനിയും.....
    ആശംസകള്‍

    ReplyDelete
  3. പുഞ്ചിരിപ്പൂ വാടാതെ എന്നുമുണ്ടാകട്ടെ.

    ReplyDelete