Thursday, August 4, 2011

മണ്ണാങ്കട്ടയും കരിയിലയും!

കൊടുങ്കാറ്റില് നിനക്കു ഞാനൊരു ഭാരമായിരുന്നു,
പറന്നു പോകാത്ത രക്ഷയും!

പേമാരിയില് നീ എനിക്കൊരു തടസ്സമായിരുന്നു,
അലിഞ്ഞു പോകാത്ത, തണലും!

പരസ്പരം പരിചകളാക്കി പ്രണയിച്ചു നമ്മള്..
പഴയ കഥ കേട്ട് പേടിച്ചു, പിന്നെ..
നമുക്കു നാം ഇണമാത്രമല്ല, തുണയുമാണെന്നോര്ക്കാതെ
നമുക്കു ചുറ്റും മതില് കെട്ടി അന്നൊരു കൂടുകൂട്ടി!

ഇന്നു, നിനക്കു ഞനൊരു ഭാരം മത്രം...
എനിക്കു നീ ഒരു തടസ്സം മാത്രം..
നമുക്കിടയില് ചുവരുകളും, തലക്കു മീതെ മേല്കൂരയും...

8 comments:

  1. wowwww...so lovely...ente chinthakalude prathiphalanam aayathukondakam othiri ishtayi.:)

    ReplyDelete
  2. Vallare nanaayit und, short and deep.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അതിമനോഹരം ..
    എത്ര തീവ്രമാണ് ഈ ചിന്ത.. എത്ര സത്യസന്ധവും .. എത്ര ലളിതമായ അവതരണം
    എന്ത് കൊണ്ടും ഇതൊരു masterpiece തന്നെ

    ReplyDelete
  5. valare manoharam---familiarity breeds contempt ennathu ormippikkunnu----valare manoharam scorp----u hve this see-saw effect wenever u write---cheers

    ReplyDelete
  6. sariyaanu...jeevithathil..kaanunna oru avasthaa visesham poleyundu tto...nannayirikkunnu

    ReplyDelete
  7. excellent thought and the relaity sco!!!..... beautiful presentation.

    ReplyDelete