Sunday, December 25, 2011

സ്നേഹത്തിന്റെ മുഖം!

ഒറ്റക്കു പൂത്തൊരെന് വെള്ളമന്ദാരമേ, നീയെന്റെ
മുറ്റത്തു വന്നിട്ടിതെത്ര നാളായെന്നോ,
അറിയുക നീ വിരിഞ്ഞതില് പിന്നെയീ ജീവനില്
മുറിവുകളെല്ലം ശമിക്കുന്നു അതിവേഗം, മനോഹരം!

അരികിലേക്കു നീ നീങ്ങിനിന്നതെന്റെ
നിഴലിലേക്കണെന്നറിഞ്ഞതിപ്പോളാണ്..
സ്വപ്നം തിളങ്ങുമാ കണ്കളാലെന്റെ
തപ്ത് ഹൃത്തിലേക്കു നീ നോക്കിയപ്പോളാണ്!

നിലാവേ, നിനക്കെന്നെ നിരന്തരം
നിശ്ചലമാക്കുവാനാകുന്നതെങിനെ?
നിലാവേ നിനക്കെന്റെ പ്രാണനില്
മണ്ചെരാതായിത്തെളിയുവാനകുന്നതെങ്ങിനെ?

ആരുമല്ലെനിക്കു നീ ആരുമല്ലെങ്കിലും തീരുമോ
തോരാത്ത മഴപോലെ പെയ്യുമീ രാഗങ്ങള് ?
സാധകം ചെയിക്കയാണുനീ എപ്പോഴും, പാട്ടിനാല്,
വേദന വിങ്ങുമീ ഏകാന്ത ജീവനെ!

7 comments:

  1. snehathinte mukham ...nizhal annennarinjittum arikileku chernu ninnu hridaytahileku nokiya mukham....nice dasetta...

    ReplyDelete
  2. touching dasettaaa....nannayittund...
    aarumallenikku nee aarumallenkilum theerumo thoraatha mazha polepeyyumee ragangal....

    ReplyDelete
  3. ആരുമല്ലെനിക്കു നീ ആരുമല്ലെങ്കിലും തീരുമോ
    തോരാത്ത മഴപോലെ പെയ്യുമീ രാഗങ്ങള് ?
    സാധകം ചെയിക്കയാണുനീ എപ്പോഴും, പാട്ടിനാല്,
    വേദന വിങ്ങുമീ ഏകാന്ത ജീവനെ!

    ശ്വാസം മുട്ടിച്ച പ്രണയം വാക്കുകളില്‍ പടര്‍ന്നു ഒഴുകിയല്ലോ...നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍!!!!

    ReplyDelete
  4. കാൽ‌പ്പനിക സുന്ദരമാർന്ന വരികൾ. നന്നായിട്ടുണ്ട്.

    ReplyDelete
  5. ithippol decemberinte oru nashttam....? nannu nannu.....hmnnnn

    ReplyDelete
  6. അതിമനോഹരം .. വാക്കുകള്‍ കിട്ടുന്നില്ല .. ഇതിലും നന്നായി എങ്ങനെ .. അത്രയ്ക്കും നന്നായിരിക്കുന്നു
    കവിയ്ക്കും സംതൃപ്തി തന്നു കാണും ഈ കവിത എന്ന് വിശ്വസിക്കുന്നു ..

    സുമ പറഞ്ഞല്ലോ.. അതേ ശ്വാസം മുട്ടല്‍ വായനക്കാര്‍ക്കും ..

    ReplyDelete