Sunday, January 15, 2012

ഇനിയിത്രമാത്രം!

അവനവനിലേക്കുതന്നെ
ഒടിഞ്ഞുവീണുണങ്ങുകയാണെന്റെ ജീവന്‍!
ഈര്‍പ്പത്തിലേക്കു പടര്‍ത്തിയ വേരുകളെല്ലാം
അറുത്തെടുത്തു ചുട്ടുതിന്നു പലരും!

തായ്‌വേരില്‍ രസം തുളച്ച് ഉണക്കിക്കളഞ്ഞെന്റെ
പച്ചയും പ്രാണനും!

ചില്ലകള്‍ കാണാതെ മടങ്ങിപോകുന്നു
പണ്ടു ചേക്കേറിയിരുന്ന
ദേശാടനക്കിളികള്‍!

പാതിരാക്കാരോ ചൂട്ടും കത്തിച്ചെത്തിനോക്കുന്നു
യക്ഷിയെ തളക്കാനിടംകാണാതെ
കാര്‍ക്കിച്ചുതുപ്പുന്നു!

ഊഞ്ഞാലിനോര്‍മ്മയില്‍ ഉറക്കം കെട്ടു
തളര്‍ന്ന രാവുകള്‍!

മഴുകൊണ്ടു കരഞ്ഞ മുറിവുകളിപ്പോള്‍,
ചിതലരിക്കും വടുക്കള്‍മാത്രം!

ആരോടു പറയാന്‍ അവരെല്ലാം വഴിതെറ്റിവന്ന
പഥികര്‍ മാത്രം!

വേരോടെ പിഴുതെറിയാം ഓര്‍മ്മകള്‍ ,
ഈ കാട്ടുമരത്തിനെ വിട്ടു പോയ കൂട്ടരേ
നമുക്കിടയില്‍ ഇനിയിത്രമാത്രം!

5 comments:

  1. വടവൃക്ഷമാകുമ്പോള്‍ ഓര്‍ക്കണം!
    അല്ലേല്‍ അള്ളിപിടിച്ച് പടരുന്ന ഇത്തിള്‍കണ്ണിയാകണം:)
    ഇനി ഇത്ര മാത്രം ! നന്നായി scorpi:)

    ReplyDelete
  2. ഇനിയും വരും വഴി തെറ്റി വന്ന പഥികർ.പൊയവരുടെ കാൽപ്പാടുകൾ, അവർ നൽകിയ മുറിവുകളും കാലം മായ്ക്കും. പുതിയ വെരുകൾ വരട്ടെ വടുവ്രിക്ഷം വീണ്ടും ശക്തിയാർജിക്കട്ടെ. ആശംസകൾ.

    ReplyDelete
  3. തിരുത്ത് - വേരുകൾ

    ReplyDelete
  4. വടവൃക്ഷത്തിന്റെ തായ് വേരിനെക്കള്‍ deep rooted ആണ് ഓര്‍മകളുടെ വേരുകള്‍...പിഴുതെറിയാന്‍ എളുപ്പമല്ല...കിടക്കട്ടെ അവിടെ തന്നെ ..ചില പാഠങ്ങള്‍ ആയി...പാടുകള്‍ ആയി..ഓരോ പ്രാവശ്യം വായിക്കുമ്പോഴും അര്‍ത്ഥതലങ്ങള്‍ മാറുന്നു..
    എന്നത്തേയും പോലെ തകര്‍ത്തുട്ടാ ഗഡി..:)

    ReplyDelete
  5. വേരോടെ പിഴുതെറിയാം ഓര്‍മ്മകള്‍ ,
    ഈ കാട്ടുമരത്തിനെ വിട്ടു പോയ കൂട്ടരേ
    നമുക്കിടയില്‍ ഇനിയിത്രമാത്രം!

    ReplyDelete