Tuesday, July 24, 2012

ഋതുഭേദങ്ങളെ തിരിച്ചറിയുക..

കര്‍ക്കിടകം പെയ്യാന്‍ മടിക്കുന്നു..
വേനലില്‍ തണല്‍ മരിക്കുന്നു..
സ്നേഹം പ്രണയമാകുന്നു...
പ്രണയം വെറുപ്പാകുന്നു..

കര്‍ക്കിടകം പെയ്യാന്‍ തുടങ്ങുന്നു..
വേനലിലും തണല്‍ തുണക്കുന്നു ..
സ്നേഹം വെറുതെ ആകുന്നു...
പ്രണയം പരിഭവമാകുന്നു...!

നിന്‍റെ പ്രണയം അവനും..
അവന്‍റെ പ്രണയം നിനക്കും ...
പരസ്പരം പങ്കു വെച്ചിട്ടും...
നിങ്ങള്‍ എങ്ങിനെ പ്രണയ-രഹിതരായി?

തിരിച്ചെടുക്കുക, പ്രണയം പരസ്പരം
തിരിച്ചു ചെല്ലുക പഴയ പാതയില്‍..
ചിരിച്ചു നില്‍ക്കുന്ന പല മുഖങ്ങളില്‍..
തിരിച്ചറിയുക സ്വന്തം സഖാവിനെ!



4 comments:

  1. പങ്കു വെക്കുമ്പോള്‍ ആണ് എല്ലാം കുഴപ്പം ആകുന്നെ..കിട്ടിയ പങ്കിന്റെ വലിപ്പ ചെറുപ്പങ്ങള്‍ അല്ലെങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ എല്ലാം
    കണക്കെടുക്കപെടുന്നു..പങ്കു വെക്കാത്തപ്പോള്‍ അവനവന്റെ കയ്യില്‍ ഉള്ളതിനെ കുറിച്ചോര്‍ത്തു ഊറ്റം കൊള്ളുന്നു. എപ്പോഴോ എവിടെയോ വായിച്ചു 'ഒരു സംഗീതഞ്ജന്‍ അവന്റെ സംഗീത ഉപകരണം വായിച്ചു വായിച്ചു ഒരു ഉന്മാദത്തില്‍ എത്തുമ്പോള്‍ പെട്ടെന്ന് നിര്‍ത്തണം എന്ന്..അല്ലെങ്കില്‍ അയാള്‍ക് പിന്നീടു ആ സംഗീതം വിരസം ആകുമെന്ന്..സ്നേഹത്തിന്റെ കാര്യത്തിലും അത് വേണം അല്ലെ. മാറ്റി വെക്കല്‍..:)

    ReplyDelete
  2. Love never dies.
    If it did, then it wasnt love to begin with.

    Good one Das.

    ReplyDelete
  3. There is no Love without a selfish motive. Each person has a different perception of it based on his experience. What it appears to be for another or what it does to another can never be judged. " thirichedukka" is impossible... To bury is practical... Nice krishna... Keep writing. Oru ezhuthukaranu prochodanamakan ee lokathu enthinellam kazhiyumnu!!!!

    ReplyDelete
  4. ആഹാ ഇഷ്ടായി ഈ തീം ..
    കമന്റ്സ് ആനെലോ അതിലും ഗംഭീരം.. സുമയും യെസ്പീയും ..
    പങ്കു വെയ്ക്കല്‍ ആണ് തെറ്റ്
    അവന്‍ അവളെയും, അവള്‍ അവനെയും പ്രണയിക്കട്ടേ.. അവന്‍, അവളെ അവളായും.. അവള്‍, അവനെ അവനായും ..
    അങ്ങനെ യാണ് പ്രണയിക്കാന്‍.. അല്ലാതെ സ്വന്തമാക്കാന്‍ വേണ്ടി അവനെ അവള്‍ക്കായും , അവളെ അവനായും മാറ്റി ചുരുക്കി ചതച്ചു മടക്കാതേ..

    പിന്നെ സ്നേഹം, പ്രണയം ഒക്കെ ഒരു കള്ളത്തരം തന്നെയാണ് .. മനസ്സിന്റെ ഒരു സ്വയം പറ്റിക്കല്‍ .. തുടക്കത്തിലേ സത്യം പിന്നെ നീട്ടി വലിച്ചു ഒരു വല്യ കള്ളമാക്കി അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍ വെറുപ്പായി മാറുന്നു..
    തിരിച്ചെടുക്കല്‍ സാധ്യമല്ലാത്ത വിധം അകന്നു പോകുന്നു.. അതൊരു ആശ്വസവുമാകുന്നു ! അതാണ്‌ സത്യം.. അപ്പോളും ഓര്‍മയില്‍ ആ പ്രണയത്തിനു മുമ്പ് ഉണ്ടായിരുന്ന സൗഹൃദം ഒരു നേര്‍ത്ത നനവായി എന്നും മനസ്സില്‍..

    ഏതായാലും കൊള്ളാം കവിയുടെ ഈ ടക്ക് വേല .. കവി ഒരു എട്ടു വരി എഴുത്തും..മറ്റുള്ളവര്‍ എണ്‍പതും.. ഞാന്‍ നിറുത്തി :-) സ്നേഹത്തോടെ..

    ReplyDelete