Monday, October 21, 2013

പൊള്ളിച്ചത്‌

ഇലയില്‍ പൊതിഞ്ഞ്,
കനലില്‍ ചുട്ട്,
മൂത്ത കള്ളിന്‍റെ നുരയിലും
എരിഞ്ഞു നീറുന്നു..
ഒരു ഓര്‍മ്മ തുണ്ടം!

കായലില്‍ നീന്തിക്കളിക്കുന്നു
നക്ഷത്രങ്ങള്‍ക്കിടയില്‍
ഒറ്റക്കായിപോയ ചന്ദ്രന്‍!

ഒളിക്കാനിടം കാണാതെ
തലതല്ലി ചാവുന്നു
നിഴലുകള്‍...

പാതി വെന്ത ഉറക്കം..
ചവച്ചു ചവച്ചു...
കാത്തിരിക്കേണ്ടതുണ്ട്..

5 comments:

  1. പാതി വെന്ത ഉറക്കം എന്തെരോ എന്തോ :)

    ReplyDelete
  2. പുതുമയുള്ള പ്രയോഗങ്ങൾ

    ReplyDelete
  3. പൊള്ളിക്കുന്ന ഓര്‍മ്മ തുണ്ടം തന്നെ...?!
    ആശംസകള്‍

    ReplyDelete
  4. പാതി വെന്ത ദോശ

    ReplyDelete
  5. പാതി വെന്ത ഉറക്കം..
    ചവച്ചു ചവച്ചു...
    കാത്തിരിക്കേണ്ടതുണ്ട്.. !!!

    nalla ishtamaayi upamakalum varnnanakalum

    ReplyDelete