കിടപ്പറയുടെ മൂലക്കിരുന്നെന്നെ പുലഭ്യം പറയുന്നു,
പ്രണയ-വരികള്‍ക്കിടയില്‍ നിന്നും ചാടി പോയ വാക്ക്!
ഉമ്മറത്തിണ്ണയില്‍ ഇരുന്നെന്നെ കൊഞ്ഞനം കുത്തുന്നു,
വിപ്ലവ-വരികള്‍ക്കിടയില്‍ നിന്നും ഓടിപ്പോയ വാക്ക്..!
ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിന്‍റെ:
ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്നു,
അടുക്കളയില്‍ പുകഞ്ഞുകത്തുന്നു..
എന്‍റെ കവിത ഉപേക്ഷിച്ചു , ഇറങ്ങിപ്പോയ വാക്കുകള്‍... ..
എന്നിട്ടും കൂട്ടരേ, നിങ്ങളെങ്ങിനെ അറിയാതെ പോയി,
ആ വാക്കുകളുടെ അസാന്നിദ്ധ്യം കുറിച്ചിട്ട അര്‍ത്ഥമില്ലായ്മകള്‍!

This comment has been removed by a blog administrator.
ReplyDeleteThis comment has been removed by the author.
Deletepoyathokke pokatte---athu puthiyathinu thudakkam kurikkum..athinayi kathhirikkam---keep writing---gud one
ReplyDeleteവാക്കുകള്‍ വാചകങ്ങള്‍ ആയി ഇടിവെട്ടും ശബ്ദത്തില്‍ പറഞ്ഞാല്‍ പോലും ആരും ഒന്നും മനസിലാക്കില്ല ..എന്നിട്ടാണ് ഇപ്പോള്‍ അസ്സാനിധ്യത്തിലെ
ReplyDeleteഅര്‍ത്ഥമില്ലായ്മ അറിയുന്നത് ..::).. പുതിയ വാക്കുകളും വാചകങ്ങളും ഉണ്ടാക്കി പുതിയ കവിതകള്‍ രചിക്കാം . .പ്രണയത്തിന്റെ ഗീതികള്‍ എഴുതാം ..:)
(വാക്കെന്റെ അമ്മയും അച്ഛനും ആകുന്നു ..വാക്കില്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു..)
കളഞ്ഞു പോയ വാക്കുകള്‍ തപ്പി എടുക്കുന്ന 'വാക്കിടയാ'
ReplyDeleteഅവ വീണ്ടും പോകും, കൈയ്യില്‍ നില്‍ക്കാത്ത താന്തോന്നി ആയി..
നല്ല ഫിലോസഫി, ഇഷ്ടായി