,
ഇടവഴിയോരത്ത്
ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുട ചെരിച്ചാരെ
തിരിഞ്ഞു നോക്കി, പിന്നെ,
മണിയടി ഒച്ചയില്‍
നീ നിന്‍റെ കാലുകള്‍
മെല്ലെ
നടത്തിച്ചതുമെന്തിനാവോ?
നീട്ടി പിടിചോരാ
കൈകള്‍ രണ്ടും, ഞാനെന്‍,
മൂക്ക് ചേര്‍ത്തൊന്നു
മണപ്പിച്ചു നിന്നപ്പോള്‍.
നാണം ചുവപ്പിച്ച
മുഖം തിരിച്ചന്നു നീ,
ദൂരേക്ക് നോക്കി
നിന്നതെന്തിനാവോ...
വിഷുക്കണി കണ്ടു
നീ കൈകൂപ്പി നില്‍ക്കുമ്പോഴും,
മഷിക്കണ്ണ്‍
വെറുതേ വീണ്ടും തേടുന്നതാരെയോ!
നിലവിളക്കിന്‍
തിരി കെടുത്തിയിട്ടും നിന്‍റെ
മിഴി വിളക്ക്ണയാതെ
ജ്വലിക്കുന്നതെങ്ങിനെ?
ഇടനാഴി ചുവരില്‍
അടുപ്പിച്ചു നിര്‍ത്തി ഞാന്‍ നിന്‍റെ
പിടക്കുന്ന നെഞ്ചില്‍
നോക്കി പകച്ചു നില്‍ക്കേ,
നനഞ്ഞ ചുണ്ടുകള്‍
ചേര്‍ത്തെന്‍ കവിളില്‍ നീ തന്ന
വിഷുക്കൈനീട്ടം
ഇന്നും ഓര്‍മ്മയില്ലേ??
..
ഇവിടെ
ഇന്നിങ്ങനെ വെറുതേ ഇരിക്കുമ്പോള്‍...
നനഞ്ഞ
പടക്കങ്ങള്‍... പുകയുന്നു പകയോടെ...
തിരികെട്ട
കണ്ണുകള്‍ നനയുന്നു മടുപ്പോടെ,
കണിക്കൊന്ന
പൂക്കാതെ കരിയുന്നു കരയുന്നു..
iniyum varum vishu pularikal---veendum jwalikkunna kannukalkkarikil undavaam kaineetam nalkaanaay--oridavela nallatha---very nice kd---
ReplyDeleteഉറക്കെ വായിച്ചു , നല്ല പ്രാസം, ഭാവം...
ReplyDeleteപക്ഷെ ഒടുക്കത്തെ ആ മടുപ്പിന്റെ ആവശ്യമുണ്ടോആവോ
മനസ്സില്‍ ഇത്ര അധികം സൂക്ഷിക്കുന്നവര്‍ക്കു എന്നും വിഷു അല്ലേ
ഓര്‍മകളില്‍ ആ വിഷു 'കവിള്‍ നീട്ടവും ' ..
മനോഹരം !
beautiful one krishnettaaa... :)
ReplyDeleteമനസ്സില്‍ കുളിര്‍മ കോരുന്ന നനുത്ത സ്നേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ ഉണ്ടാകുമ്പോള്‍ വിഷു എങ്ങനെ ആണ് മടുപ്പാകുന്നത് ? പൂത്തിരി പോലെ മനസിനുള്ളില്‍
ReplyDeleteപൊട്ടിവിടരുന്ന ഓര്‍മകളും ,കണിക്കൊന്നയും പിന്നെ ഒരിക്കലും മറക്കാന്‍ ആകാത്ത വിഷു കയ്നീട്ടവും !!!..ഒരു ജന്മം മുഴവനും വിഷു ആകാന്‍ അത് മതിയല്ലോ .:)