Thursday, July 12, 2012

ഹൃദയഭാരം!


ഇത്രമേല്‍ ഭാരമുള്ളതാണിന്നലെ  നീ
ഉപേക്ഷിച്ചു പോയോരെന്‍ ഹൃദയമെന്ന്
ഇത്ര നാളും ഞാന്‍ അറിഞ്ഞതേയില്ലതില്‍ നീ
അത്രമേല്‍ നീറി നിറഞ്ഞിരുന്നെങ്കിലും!


നീ ഇറങ്ങി പോകുമ്പോള്‍ അത് ശൂന്യമാകും എന്നെനിക്ക് അറിയാമായിരുന്നു..
എന്നിട്ടും..
താങ്ങാനാകുന്നില്ലല്ലോ  ഇറങ്ങി പോകാത്ത ഓര്‍മ്മകളുടെ ഭാരം...!

3 comments:

  1. ഉപേക്ഷിച്ചു പോകുമ്പോള്‍ ബാക്കി ആകുന്ന ഓര്‍മ്മകള്‍..അവയുടെ ഭാരം ആണ് ഹൃദയത്തിനും ...കാലം ആ ഭാരം കുറയ്ക്കും....കാത്തിരിക്കാം പ്രതീക്ഷയോടെ.... .

    ReplyDelete
  2. kaalam kuraykaath oru bharavum illa..

    beautifully expressed !

    ReplyDelete
  3. ആഹാ ! ഇത്രമേല്‍ മധുരമാണല്ലോ ആ ഓര്‍മകള്‍ക്കും,
    ഈ എഴുത്തിനും..
    കാലം മായ്ക്കുന്നത് വരെ പേറു സുഖമുള്ള ഈ നോവ്‌ !

    ReplyDelete