Sunday, July 29, 2012

ഭയം !

എന്‍റെ ഭയം..

മരണമല്ല,
മരണം ഒറ്റപ്പെടുത്തുന്ന ജീവിതങ്ങളെയാണ് ..
ഇരുളല്ല,
ഇരുട്ടില്‍ പതിയിരിക്കും അപകടങ്ങളെയാണ്  ..
ഉയരമല്ല,
ഉയരത്തില്‍ നിന്നുള്ള പതനങ്ങളെയാണ് ...
ചതിയല്ല,
ചതിയില്‍ ഒളിപ്പിച്ച സൗഹൃദങ്ങളെയാണ് ..
വേദനയല്ല,
വേദനിപ്പിക്കുന്ന കാരണങ്ങളെയാണ് ..
രോഗമല്ല,
രോഗിയുടെ നിസ്സഹായതയെയാണ് ...

അതിനാല്‍, കൂട്ടരേ..
രോഗത്തോട് മല്ലടിച്ചും
വേദനകളില്‍ തളരാതെയും
ചതികളെ അതിജീവിച്ചും
ഉയരത്തിലേക്ക്..
ഇരുട്ടിലൂടെ..
മരണത്തിലേക്ക്..
നിര്‍ഭയം, ഈ  യാത്ര...തുടരട്ടേ..







3 comments:

  1. Superb!
    To live life with no fear and live to the fullest.

    cheers.

    ReplyDelete
  2. തളരാതെ പതറാതെ യാത്ര തുടരൂ ..ആശംസകള്‍..

    ReplyDelete
  3. മരണത്തെ മുന്നില്‍ കണ്ടു, മരണത്തിലേക്ക് യാത്ര ചെയ്യാന്‍ ഒരു സുഖവുമുണ്ടാവില്ല
    മരണം എന്തായാലും നിശ്ചയമല്ലേ, അതിനെ അവഗണിക്കാനാണ് ഇഷ്ടം..
    ഏതായാലും യാത്ര അങ്ങേ അറ്റം രസിക്കണം..
    യാത്രക്കിടയിലെ ഒരു വിശ്രമം.. അതിന്റെ ഒരു സുഖം..

    ReplyDelete