നക്രബാഷ്പം നക്കി തുടച്ചില്ല!
നട്ടാല്‍ കുരുക്കാത്ത കള്ളം വിതച്ചില്ല!
കുറുപ്പില്ലാ കളരിയില്‍ കുഴഞ്ഞാടിയിട്ടില്ല!
കുരുട്ടു ന്യായങ്ങളാല്‍ കൂട്ടികൊടുത്തില്ല!
അധരാനുകമ്പകൊണ്ടങ്കം ജയിച്ചില്ല..
അത്താഴക്കോടതിയില്‍ അപവാദം കഴുകീല..
ഊമരില്‍ കൊഞ്ഞനായ് ഊറ്റം പറഞ്ഞില്ല..
ഊറ്റിയെടുത്തിട്ട് ആചാരം തീര്‍ത്തില്ല..
എങ്കിലും..
മതിവരുവോളം പങ്കിട്ടു കൊള്ളുക
ചതി അറിയാത്തോരെന്‍ പാവം ഹൃദയത്തെ..
കൊതി തീരുവോളം കോരി കുടിക്കുക
അതി വേഗം അതിലോടും ജീവ രക്തത്തെയും..
ഹൃദയം പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവ് എന്ന് പറയുന്ന ലോകം ആണ്..അത് കൊണ്ട് തന്നെ ഒരു silent spectator ആകുന്നതാണ് നല്ലത്. തിരിച്ചറിവുണ്ടാകുമ്പോള്‍ മുന്നോട്ടു പോയവര്‍ തിരിഞ്ഞു നടക്കും..:)
ReplyDelete