Tuesday, September 11, 2012

എമര്‍ജിംഗ്...

നമ്മള്‍, ഞങ്ങളാകുന്ന ചരിത്ര സന്ധികളിലെ ശവകുടീരങ്ങളില്‍
പിണ്ഡചോറുരുള പങ്കുവെക്കുന്നു ,
അവനവന്‍ ചേരിയില്‍ ആയുസ്സ്‌ പണയമായെടുത്ത്
ചാവേറിനു ആളെകൂട്ടുന്നു ,
അരിവാള് മാറ്റി കൊലവാള് കോമരം തുള്ളുന്ന കാവില്
കാട്ടുപൂച്ച വിഷം തിന്നു ചാവുന്നു..
കാടിനും കണ്ടത്തിനും മീതെ പറക്കുന്ന പക്ഷി കഴുകനാണെന്ന്
ഉറക്കെ കരയുന്നു , കോരന്‍റെ ചെക്കന്‍ !

രാജാവ് നഗ്നന്‍ മാത്രമല്ല, ഷണ്ഡനും ആണെന്ന് കേള്‍ക്കുമ്പോള്‍
കാലിടയില്‍ കൈതിരുകി നില്‍ക്കുന്ന ശകുനികള്‍...


1 comment:

  1. രാജാവ് ഷണ്ഡന്‍ ആണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ഒരു കുഞ്ഞു പോലുമില്ലല്ലോ ഈ നാട്ടില്‍. എല്ലാരും അവനവന്റെ ശകതിഹീനതയെ മറച്ചു വെക്കാന്‍ വേണ്ടി ഷണ്ഡനും ശകുനിക്കും വായ്ത്താരി പാടുന്നു..All are emerging to impotency..:)

    ReplyDelete