Monday, September 24, 2012

തിലകന്‍..

നെഞ്ചത്ത് കൈവെച്ചു അയാള്‍ പറഞ്ഞു:
"നിന്‍റെ അച്ഛനാ പറയുന്നത്, കത്തി താഴെ ഇടടാ"
ഉത്തരത്തില്‍ ഇരുന്ന  പെരുംതച്ചന്‍ വീതുളി താഴേക്കിട്ടു!!
കളളുവര്‍ക്കി, ചാക്കോ മാഷുടെ കുപ്പായകൈ വെട്ടിക്കളഞ്ഞു!
പഞ്ചാഗ്നി കെട്ടടങ്ങുന്നതിന്‍ മുന്‍പ്, ഒരു തനിയാവര്‍ത്തനം പോലെ,
കാട്ടുകുതിര കിതച്ചു വീണു..
യാത്ര' തീരുന്നതിന്‍ മുന്‍പ്‌ ...'യവനിക' വീണു...
ഋതുഭേദ ങ്ങളില്‍ നിന്ന് മുക്തി ഇല്ലാതെ നമ്മളും..!!


1 comment:

  1. ഭൂമിയുടെ സ്പന്ദനം പോലും കണക്കില്‍ അല്ലെ. ദൈവത്തിനു ആയുസ്സിന്റെ കണക്കു കൂട്ടിയപ്പോള്‍ തെറ്റിയിരിക്കും ..ഒരു മൂന്നാംപക്കത്തിനായി കാത്തിരിക്കാം..

    ReplyDelete