പ്രണയമാണെന്നറിയാതെ ഞാന്‍ നിന്‍റെ,
പരിഭവത്തിന്‍റെ തൊങ്ങലില്‍ തൊട്ടതും
നെടിയ നാസിക തുഞ്ചം വിയര്‍പ്പിച്ചു,
ഹൃദയതാളമൊരു സംഗീതമായതും
മറവി കൊണ്ടൊന്നു മൂടുവാനാകാതെ
ഓര്‍മ്മ കുഞ്ഞുങ്ങള്‍ ചിക്കിചികയുന്നു.
പലരുമുണ്ടെന്‍റെ ജീവനില്‍ മദിച്ചവര്‍
പതിഞ്ഞതീ നൃത്ത ചുവടുകള്‍ മാത്രം.
കഥകളേറെ നാം പങ്കുവെചെങ്കിലും
പറയുവാനേറെ ബാക്കിയുണ്ടിപ്പോഴും.
കൊഴിഞ്ഞു പോകുന്ന ഓരോ മിടിപ്പിലും
കടഞ്ഞെടുക്കട്ടെ സ്നേഹാക്ഷരങ്ങള്‍ ഞാന്‍.
മറന്നു വെച്ചൊര വാക്കുകള്‍ വീണ്ടും,
തിരിച്ചെടുക്കാന്‍ നീ വരുന്നതും കാത്ത്
മരണമറിയാത്ത തിരകളെ നിയതി
തിരസ്കരിക്കുന്നോരീ കടലിന്‍റെ തീരത്ത്.
പകല് കത്തി തീരുന്ന നേരത്ത്
മണലില്‍ ഓരോന്ന് കുത്തി കുറിച്ച് ഞാന്‍
പകുതി വെന്തൊരീ ജീവന്‍റെ മുറിവില്‍
മധുരമിറ്റിച്ചു കാവലാണിപ്പോഴും..!
പരിഭവത്തിന്‍റെ തൊങ്ങലില്‍ തൊട്ടതും
നെടിയ നാസിക തുഞ്ചം വിയര്‍പ്പിച്ചു,
ഹൃദയതാളമൊരു സംഗീതമായതും
മറവി കൊണ്ടൊന്നു മൂടുവാനാകാതെ
ഓര്‍മ്മ കുഞ്ഞുങ്ങള്‍ ചിക്കിചികയുന്നു.
പലരുമുണ്ടെന്‍റെ ജീവനില്‍ മദിച്ചവര്‍
പതിഞ്ഞതീ നൃത്ത ചുവടുകള്‍ മാത്രം.
കഥകളേറെ നാം പങ്കുവെചെങ്കിലും
പറയുവാനേറെ ബാക്കിയുണ്ടിപ്പോഴും.
കൊഴിഞ്ഞു പോകുന്ന ഓരോ മിടിപ്പിലും
കടഞ്ഞെടുക്കട്ടെ സ്നേഹാക്ഷരങ്ങള്‍ ഞാന്‍.
മറന്നു വെച്ചൊര വാക്കുകള്‍ വീണ്ടും,
തിരിച്ചെടുക്കാന്‍ നീ വരുന്നതും കാത്ത്
മരണമറിയാത്ത തിരകളെ നിയതി
തിരസ്കരിക്കുന്നോരീ കടലിന്‍റെ തീരത്ത്.
പകല് കത്തി തീരുന്ന നേരത്ത്
മണലില്‍ ഓരോന്ന് കുത്തി കുറിച്ച് ഞാന്‍
പകുതി വെന്തൊരീ ജീവന്‍റെ മുറിവില്‍
മധുരമിറ്റിച്ചു കാവലാണിപ്പോഴും..!
"മറന്നു വെച്ചൊര വാക്കുകള്‍ വീണ്ടും,
ReplyDeleteതിരിച്ചെടുക്കാന്‍ നീ വരുന്നതും കാത്ത്"
ഉറപ്പില്ലാത്ത, തിരിച്ചു വരവിനായുള്ള കാത്തിരിപ്പു പൊള്ളുന്ന വേദന തന്നെ ആണ് ..ഉള്ളിലെ വിങ്ങുന്ന സ്നേഹത്തിന്റെ മധുരമല്ലേ ഇറ്റിക്കുന്നെ.കാത്തിരിപ്പു വ്യര്‍ത്ഥം ആകാതെ ഇരിക്കട്ടെ ..ആശംസകള്‍ ..:)