Wednesday, October 10, 2012

ദര്‍ശനം!

പടി തൊട്ട് നമസ്കരിച്ച് വലതു കാല്‍ വെച്ച് ഉള്ളില്‍ കയറിയാല്‍
ആദ്യം കാണുക, മുഷിഞ്ഞ ഒറ്റ മുണ്ടിന്നടിയിലെ കോണകം!
കണ്ണടക്കാതെ കൈ കൂപ്പി നില്‍ക്കുമ്പോള്‍ കാണുന്നതോ,
കരി പിടിച്ച കല്‍വിളക്കുകള്‍ , വഴുക്കുന്ന പടവുകള്‍ !
പ്രദക്ഷിണം മൂന്നും കഴിഞ്ഞെത്തിയാല്‍ കിട്ടും,
ക്ലാവ് പിടിച്ച കിണ്ടിയില്‍ ഒട്ടി പിടിച്ച തീര്‍ത്ഥം, 
ചീന്തിലയില്‍ ഒരു നുള്ള് ചന്ദനം, കുങ്കുമം, കരിഞ്ഞ മൂന്നു തുളസി ഇലകള്‍!!..!
വലതു കൈയ്യിലെ നടുവിരലില്‍ തൊട്ട് ചന്ദനം 
അതിന്‍റെ മുകളില്‍ കുങ്കുമം
ചെവിക്കിടയില്‍ തുളസി ഇലകള്‍
പുറത്തിറങ്ങി ഷര്‍ട് ഇടുമ്പോള്‍ ആണ് ...
ദര്‍ശനം!!
ദേവീ...
ഈറന്‍ മുടി അഴിചിട്ടതൊന്നു കൈ കൊണ്ടു മാടി,
പാവാട തുമ്പൊന്നു പൊക്കി പിടിച്ച്...

കണ്ണടക്കാതെ  പ്രാര്‍ത്ഥിച്ചു പോകും!!!

2 comments:

  1. എന്റെ ഓര്‍മ്മകള്‍ വിഷ്ണുനാരായനമംഗലം വിഷ്ണു ക്ഷേത്രത്തിലേക്ക് പോയിട്ടോ ..;)..ദേവിക്ക് പകരം ദേവനെ ആയിരുന്നു കണ്ടിരുന്നത്‌ എന്ന് മാത്രം..:))..
    ഇപ്പോള്‍ ഹിന്ദു സംരക്ഷണ സമിതികാര് അമ്പലം ഒക്കെ സൂപ്പര്‍ മോഡേണ്‍ ആക്കി ..ക്ലാവും പുകയും ഒന്നുമില്ല എവിടേം..ഗ്രാനൈറ്റും തിളങ്ങുന്ന വിലക്കുകളും ഒക്കെ ആയി.... എന്നത്തേയും പോലെ നന്നായിരിക്കുന്നു..

    ReplyDelete
  2. പിന്നെന്തിനാ കോണകം കാണാന്‍ ഉള്ളില്‍ കയറണേ ... പുറത്തു കാത്തു നിന്നാപ്പോരെ..
    എഴുത്തൊക്കെ വളരെ ഇഷ്ടാവുന്നു .

    ReplyDelete