വഴികളോടിത്തിമിര്‍ത്തു മുന്നേറി നാം
പഴിപറഞ്ഞും ചതിച്ചും കിതച്ചു നാം..
പലതുമേറെ വെട്ടിപ്പിടിച്ചു നാം
വലവിരിച്ചതില്‍ ഇര പിടിച്ചു നാം..
പകുതിയിലേറെ പടനയിച്ചു നാം
വിശ്രമിക്കാതെ യാത്ര നീട്ടുന്നു നാം
വിശ്വജാലകം കൊട്ടിയടച്ചു നാം
പഴയ സഖാക്കളെ പാടെ മറന്നു നാം
ഇനിയുമില്ലത്രയും ദൂരമെന്നറിയേണമിന്നു നാം
തനിയെയാകുമീ യാത്രക്കവസാനമോര്‍ക്ക നാം
ചരമവാര്‍ത്തയില്‍ ശവക്കല്ലറ തീര്‍ക്കും നാം
ചരമവാര്‍ഷികം ഓര്‍ക്കാന്‍ മറക്കും നാം.
No comments:
Post a Comment