മഴവില്‍ കിനാവിന്‍റെ തീരത്തിരുന്നെത്ര
മിഴിവാര്‍ന്ന ജീവിത ചിത്രം വരച്ചു നാം.
നിലവിളിക്കുന്നുവോ പറയാത്ത വാക്കുകള്‍
പലവഴിക്കെന്നോ മറഞ്ഞ സഹയാത്രികര്‍ !
തിളയ്ക്കുന്ന സൂര്യന്‍റെ താപ കോപത്തിലും
മുളക്കുന്നുവോ ശാപമോഹങ്ങള്‍ ചുറ്റിലും?
വിയര്‍പ്പിറ്റ് വീണേടമാകെ തളിര്‍ത്തിട്ടും
ഉയിര്‍പ്പറ്റ് പാടേ വരണ്ടു വിളര്‍ത്തുവോ?
പ്രിയതര സ്വപ്നമേ, വാടിക്കരിഞ്ഞല്ലോ.
മിഴിവാര്‍ന്ന ജീവിത ചിത്രം വരച്ചു നാം.
നിലവിളിക്കുന്നുവോ പറയാത്ത വാക്കുകള്‍
പലവഴിക്കെന്നോ മറഞ്ഞ സഹയാത്രികര്‍ !
തിളയ്ക്കുന്ന സൂര്യന്‍റെ താപ കോപത്തിലും
മുളക്കുന്നുവോ ശാപമോഹങ്ങള്‍ ചുറ്റിലും?
വിയര്‍പ്പിറ്റ് വീണേടമാകെ തളിര്‍ത്തിട്ടും
ഉയിര്‍പ്പറ്റ് പാടേ വരണ്ടു വിളര്‍ത്തുവോ?
പ്രിയതര സ്വപ്നമേ, വാടിക്കരിഞ്ഞല്ലോ.
ഒരുനേരമെങ്കിലും പ്രാണനില്‍ പൊടിയുന്ന
ചുടുചോരയിറ്റിച്ചു ദാഹം ശമിക്കാഞ്ഞോ?
തീപിടിച്ചുരുകുമീ ഭൂമിതന്നാത്മാവില്‍
ചാരമായലിഞ്ഞുവോ വേരിറക്കങ്ങളും..?
No comments:
Post a Comment