ഗ്രീഷ്മമേ നീ പണ്ടു കത്തുന്ന പകലിലും
ചൈത്രവര്‍ണ്ണങ്ങളില്‍ തണലായ് തളിര്‍ത്തു...
ഗ്രീഷ്മമേ നീ പണ്ടു കരിയുന്ന മണ്ണിലും
വൈശാഖസന്ധ്യയില്‍ മഴയായ് നമിച്ചു..
ഗ്രീഷ്മമേ നീയിന്നു , ജീവന്‍റെ വേരുകള്‍
ചുട്ടുതിന്നിട്ടും പശിയൊടുങ്ങാത്തവള്‍
ഗ്രീഷ്മമേ നീയിന്നു പ്രാണന്‍റെ ഗര്‍ഭത്തില്‍
ഊഷരഭൂദാഹം ഭ്രൂണമായ് പേറുന്നോള്‍.....
(ഞങ്ങള്‍ക്കിന്നു കര്‍ണ്ണികാരം വെച്ച് കണികാണാന്‍...,
ജലനാഡി പൊട്ടിയൊലിച്ച്
അശ്ലീലമായ തെരുവുകള്‍
യന്ത്രങ്ങള്‍ വിശപ്പില്ലാതെ തിന്നു തീര്‍ത്ത..
കുന്നുകള്‍..., കുഴികളായ് ബാക്കി...
ആകാശത്തേക്ക് വിജൃംഭിച്ച സ്വപ്നങ്ങളില്‍
കിടന്നുറങ്ങാന്‍, ഈട്ടി മരത്തില്‍ തീര്‍ത്ത സപ്രമഞ്ജക്കട്ടില്‍...
വിലങ്ങിട്ടു നിര്‍ത്തിയ പുഴകളുടെ പരിഹാസം...
മണല് തിന്നു തടിക്കുന്ന പുത്തന്‍കൂറ്റ്കാര്‍....
വിഷം തിന്നു നീലിച്ച ബാല്യങ്ങള്‍)
ചൈത്രവര്‍ണ്ണങ്ങളില്‍ തണലായ് തളിര്‍ത്തു...
ഗ്രീഷ്മമേ നീ പണ്ടു കരിയുന്ന മണ്ണിലും
വൈശാഖസന്ധ്യയില്‍ മഴയായ് നമിച്ചു..
ഗ്രീഷ്മമേ നീയിന്നു , ജീവന്‍റെ വേരുകള്‍
ചുട്ടുതിന്നിട്ടും പശിയൊടുങ്ങാത്തവള്‍
ഗ്രീഷ്മമേ നീയിന്നു പ്രാണന്‍റെ ഗര്‍ഭത്തില്‍
ഊഷരഭൂദാഹം ഭ്രൂണമായ് പേറുന്നോള്‍.....
(ഞങ്ങള്‍ക്കിന്നു കര്‍ണ്ണികാരം വെച്ച് കണികാണാന്‍...,
ജലനാഡി പൊട്ടിയൊലിച്ച്
അശ്ലീലമായ തെരുവുകള്‍
യന്ത്രങ്ങള്‍ വിശപ്പില്ലാതെ തിന്നു തീര്‍ത്ത..
കുന്നുകള്‍..., കുഴികളായ് ബാക്കി...
ആകാശത്തേക്ക് വിജൃംഭിച്ച സ്വപ്നങ്ങളില്‍
കിടന്നുറങ്ങാന്‍, ഈട്ടി മരത്തില്‍ തീര്‍ത്ത സപ്രമഞ്ജക്കട്ടില്‍...
വിലങ്ങിട്ടു നിര്‍ത്തിയ പുഴകളുടെ പരിഹാസം...
മണല് തിന്നു തടിക്കുന്ന പുത്തന്‍കൂറ്റ്കാര്‍....
വിഷം തിന്നു നീലിച്ച ബാല്യങ്ങള്‍)
വേനലിന് പോലും പ്രതികാരബുദ്ധി , മനുഷ്യന്റെ ഓരോ ചെയ്തികൾ കാണുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കും പ്രകൃതി ... കവിത ഇഷ്ടമായി ..
ReplyDelete:) suma..
Deleteനല്ല താളത്തോടെ ചൊല്ലാൻ പറ്റുന്നു . വാക്കുകളൊക്കെ മനൊഹരം...
ReplyDelete"ഭൂമിക്കൊരു ചരമഗീതം" ഓര്മിപ്പിച്ചു !!
ഞാനും ഓര്‍ത്തു അത്, കീയ....
Delete:)