Monday, April 8, 2013

രാത്രി.

വാരാന്ത്യശയ്യയില്‍ പുലരാന്‍ മടിക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
അമ്പിളിപൊന്നിതള്‍ വിടരാന്‍ മടിക്കാത്ത
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ജീവിത യന്ത്രങ്ങള്‍ പുതപ്പിട്ടുറങ്ങുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
സ്വപ്നസഞ്ചാരികള്‍ വഴിതെറ്റിയലയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ചുടലക്കളത്തിലെ ശിവഭൂതമുറയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
പ്രണയം പനിക്കുമ്പോള്‍ മോഹം വിയര്‍ക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!


3 comments:

  1. പ്രണയം പനിക്കുമ്പോള്‍ മോഹം വിയര്‍ക്കുന്ന
    രാത്രിയോടാണെനിക്കേറെയിഷ്ടം..! :)

    ReplyDelete
  2. എനിക്കിപ്പോൾ രാത്രിയോട്‌ ഒട്ടും ഇഷ്ടമില്ല ..ഈന്ത്oru ചൂട് ആണ് , ഉറങ്ങാൻ തന്നെ പറ്റുന്നില്ല ..;)

    ReplyDelete