Monday, May 5, 2014

പ്രഥമദര്‍ശനം !

ദാനം ചെയ്ത 
കണ്ണുകള്‍ 
കണ്ടുമുട്ടുന്നിതാ 
ആദ്യമായ്!
ഒന്നിച്ചു കണ്ട 
കാഴ്ചകളില്‍ തുടിച്ച 
ഹൃദയമെവിടെയെന്നു 
ഇമയടക്കാതെ 
പരസ്പരം തിരയുന്നു !

എന്‍റെ കരളേ...
എന്നുരുണ്ടു വീഴുന്നു,
രണ്ടു തുള്ളി 
യാത്രാ മൊഴി! 

2 comments:

  1. എന്‍റെ കരളേ...
    എന്നുരുണ്ടു വീഴുന്നു,
    രണ്ടു തുള്ളി
    യാത്രാ മൊഴി!
    അതെനിക്കിഷ്ടായി

    ReplyDelete