Monday, July 16, 2012

മൗനം

ദാഹിച്ചു വലഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം കുടിച്ചു വറ്റിച്ചു!
വിശന്നു പൊരിഞ്ഞപ്പോളെല്ലാം നാം കണ്ടുമുട്ടി...
പരസ്പരം തിന്നു തീര്‍ത്തു!

അക്ഷയ പാത്രത്തിലെ അവസാന ചീരയിലയും ഭിക്ഷ നല്‍കി..
നമുക്കിനി, വിശപ്പില്ല.. ദാഹമില്ല..
രണ്ടു ശരീരങ്ങള്‍ക്കിടയിലെ ദൂരം മാത്രമാണോ സ്നേഹം?
രണ്ടു വാക്കുകള്‍ക്കിടയിലെ ദൂരം മാത്രമാണോ മൗനം?


5 comments:

  1. ആ ദൂരം ഇല്ലാതായാല്‍ തീരുമോ സ്നേഹം
    മൌനം തീര്‍ന്നെക്കുമെങ്കിലും !
    തിന്നു തീര്‍ത്താലും കുടിച്ചു തീര്‍ത്താലും തീരുമോ ...
    തീരുമെങ്കില്‍ തീരട്ടെ ആ സ്നേഹമില്ലായ്മ..
    തീര്‍ന്നില്ലെങ്കില്‍ നുകരമല്ലോ വീണ്ടും വീണ്ടും ആ തീരാ ചഷകം ..

    സ്നേഹം! മനോഹരം !

    ReplyDelete
  2. ശരീരത്തിനും വാക്കുകള്‍ക്കും അപ്പുറത്ത് മൌനത്തില്‍ നിന്നും ഉണരുന്ന ഒരു നേര്‍ത്ത വിങ്ങല്‍ അല്ലെ സ്നേഹം..ദൂരം കൂടുമ്പോള്‍ സാന്ദ്രത കൂടുന്ന ഒരു വികാരം. അപ്പോള്‍ ദൂരത്തിനു പ്രസക്തി ഉണ്ടോ? മൌനം പോലും വാചാലം ആവില്ലേ? ആത്മാവിന്റെ വിശപ്പും ദാഹവും അടങ്ങാതെ ഒടുങ്ങാതെ നമ്മെ മുന്നോട്ടു പിടിച്ചു വലിക്കുന്ന ഒരു മാന്ത്രിക ശക്തി..

    ReplyDelete
  3. perception of love differs with persons---kdyude perceptionodu enikku yojippilla--snehikkapedendathu ennum snehikkappedum---kudichalum thinnallum vattatha uravayanu sneham--- @ suma--comment nannayi

    ReplyDelete
  4. Shareerthinde dahavum , vishapavum aayi snehathinu endhu connection :p

    ashamsakal

    ReplyDelete