Saturday, November 10, 2012

പുലരികള്‍

ആകാശനീലയില്‍ സൂര്യന്‍റെ പ്രണയം 
മാരിവില്ലായ്‌ തെളിയുന്നു , പൊലിയുന്നു.
പേരറിയാത്തൊരു പൂവിന്‍റെ നെറുകയില്‍,
പുലരി തേങ്ങി, തേനായ് നിറയുന്നു.
മരണമാണോ, മഹാസാഗരത്തിന്‍റെ 
മടിയിലാരോ, മറന്നിട്ട മൌനമോ?
തിരകളെന്തോ പറയാന്‍ വിതുമ്പുന്ന,
കരയില്‍ കാലത്തിന്‍   കവിത വറ്റുന്നു .


3 comments:

  1. നല്ല താളത്തോടെ വായിക്കാന്‍ പറ്റുന്നു..

    പേരറിയാത്തൊരു പൂവിന്‍റെ നെറുകയില്‍, പുലരി തേങ്ങി, തേനായ് നിറയുന്നു.
    മരണമാണോ, മഹാസാഗരത്തിന്‍റെ മടിയിലാരോ, മറന്നിട്ട മൌനമോ
    ഒരുപാടിഷ്ടമായ വരികള്‍ !!!

    ReplyDelete
  2. മരണമാണോ, മഹാസാഗരത്തിന്‍റെ മടിയിലാരോ, മറന്നിട്ട മൌനമോ? തിരകളെന്തോ പറയാന്‍ വിതുമ്പുന്ന, കരയില്‍ കാലത്തിന്‍ കവിത വറ്റുന്നു .
    kollamtto..:)

    ReplyDelete
  3. നല്ല വരികള്‍...

    ReplyDelete