Monday, February 18, 2013

വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കും!

മുറ്റത്തെ ചെപ്പിന്നടപ്പില്ല എന്നോര്‍ത്ത്
അമ്പിളിമാമന് സന്തോഷം!
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നു
കൂപമണ്ഡൂകത്തിന്‍ സന്ദേശം!

ഓടില്ല കുതിര, ചാടില്ല കുതിര,
വെള്ളം കണ്ടാലോ നില്‍ക്കില്ല കുതിര!
ചുമരുകള്‍ക്കന്നൊക്കെ കാതു മാത്രം,
ചുമരുകള്‍ക്കുള്ളിലിന്നൊളി കണ്ണ് സൂത്രം!

ഉത്തരത്തില്‍ തൂങ്ങും മാറാല തട്ടുവാന്‍,
കൈയ്യ്  പൊക്കാത്തവര്‍, കക്ഷം വടിച്ചവര്‍!!
ആനയെ പൊക്കുന്ന നിത്യാഭ്യാസിക്ക്
ചേരയെ തിന്നുന്ന നാട്ടിലത്താഴത്തിനു വാല്‍കഷ്ണം.


അധികമായിട്ടും വിഷം തീണ്ടാത്ത പണത്തിനു മീതെ
അമൃത് തിന്നൂറ്റം പെരുത്ത്‌ പറക്കും പരുന്തുകള്‍.
കയ്യൂക്കുള്ളവന്‍റെ കാര്യക്കാരൊക്കെ, കാറ്റുള്ളപ്പോള്‍ തൂറ്റുന്നു!
ചത്ത കുട്ടിയുടെ ജാതകം നോക്കി മലര്‍ന്നു കിടന്നു തുപ്പുന്നു !

പട മോഹിച്ചു പന്തളത്ത് ചെന്നപ്പോ , ആട് കിടന്നിടത്ത് പൂട മാത്രം!

7 comments:

  1. ദൈവമേ, എന്തോന്നിത്..???

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു!!... പുത്തനച്ചി പുരപ്പുറം തൂക്കുന്ന ഈ കാലത്ത് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോവും!! :)

    ReplyDelete
  3. അഹാ
    പട മോഹിച്ചു പന്തളത്ത് ചെന്നപ്പോ , ആട് കിടന്നിടത്ത് പൂട മാത്രം!

    ReplyDelete
  4. ആഹാ... അപരനോ?
    എന്‍റെ ബ്ലോഗില്‍ വന്നിരുന്നോ?

    ReplyDelete
    Replies
    1. ഹ ഹ ഹ ഉവ്വ് !
      ഞാനും ഒന്ന് പരീക്ഷിച്ചു നോക്കിത.
      അത്രയ്ക്ക് നന്നായില്ല.... ന്നാലും, കാക്കക്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു!!!!
      ;)

      Delete
  5. കൊച്ചപ്പന്റെ ചാത്തം വെച്ചപ്പോ വെച്ചു, ഇനിയിപ്പോ വേണ്ട ;);P

    ReplyDelete