Wednesday, February 20, 2013

ബീഫ്‌ ഫ്രൈ

കയറില്‍ കോര്‍ത്ത്, ചേര്‍ത്ത് കെട്ടി
കൂട്ടം കൂട്ടമായ്‌ കുലുങ്ങി കുലുങ്ങി
തളര്‍ന്ന്, തകര്‍ന്ന് തണുത്ത നിലത്തേക്ക്
തള്ളിയിടപ്പെട്ട് , കാത്തു നില്‍ക്കുന്നു...

ചുറ്റികത്തല്ല് കൊണ്ടു തല മരവിച്ച്
കണ്ണ് തള്ളി, കരയാനാകാതെ അമറി
ജീവന്‍ പോകണേ എന്ന് കൊമ്പിട്ട് കുതറി,
അറവുവാളിന്‍റെ അനുഗ്രഹം കാത്തു നില്‍ക്കുന്നു...


തലക്കറി കൊതിയന്മാര്‍ക്ക് ഉമിനീര് സ്ഖലിപ്പിച്ചു
ശാന്ത ഗംഭീര ഭാവത്തില്‍
ഒരു തല !
കാലും, കരളും വെവ്വേറെ!
ചോരയില്‍ ചവിട്ടാതെ മൂക്ക് പൊത്തി,
വില പേശുന്ന
ശവം തീനികള്‍.!!!.!

ഉണ്ണികുട്ടന്‍മാര്‍ പൈക്കിടാവിന്‍റെ പിന്നാലെ ഓടുന്നില്ല,
കവറു പാലും കുടിച്ചുറക്കം വരാതെ പകല് മുഴുവന്‍
പരക്കംപാഞ്ഞു,
വരിന്നിന്നു,
പൊതിഞ്ഞു കെട്ടി,

പാതിരാത്രി വെടിവട്ടത്തില്‍ കുടിക്കാന്‍
ബീയര്‍,
തിന്നാന്‍ ബീഫ്‌ ഫ്രൈ!




2 comments:

  1. മനുഷ്യന്റെ പരിണാമം (മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക്; വീണ്ടും മൃഗത്തിലേക്ക് !!! ) വളരെ നന്നായി അവതരിപിച്ചു!!!... ഇപ്പൊ ഈ ഒരു ചിന്ത തോന്നാന്‍ വല്ല പ്രത്യേക കാരണവും ഉണ്ടോ ആവോ... :)

    ReplyDelete
    Replies
    1. കേരളത്തിലെ അറവുശാലകളിലെ അശാസ്ത്രീയമായ രീതികള്‍ കാണിക്കുന്ന ഒരു വീഡിയോ കണ്ടു. സഹിക്കില്ല..:(

      Delete